വികസന നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി എം.കെ. രാഘവന്‍; മീറ്റ് ദ് എംപി

meet-mp
SHARE

കോഴിക്കോട്ടെ വികസന നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി എം.കെ. രാഘവന്‍ എം.പി. മണ്ഡലത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റുന്ന ഒരുപിടി പുതിയ പദ്ധതികളുമായാണ് ഇത്തവണ യുഡിഎഫ് പ്രചാരണത്തിനിറങ്ങുക. എന്നാല്‍ കോഴിക്കോട്ടുകാര്‍ക്ക് ഇത്തവണ അബദ്ധം പറ്റില്ലെന്ന് തിരിച്ചടിക്കുകയാണ് സിപിഎം. 

രണ്ടു തവണ കോഴിക്കോടിന്‍റെ മനംകവര്‍ന്ന് ലോക്സഭയില്‍ എത്തിയ എം.കെ. രാഘവന് ആത്മവിശ്വാസം കൂടിയിട്ടേ ഉള്ളൂ. വികസന കാര്യത്തില്‍ താന്‍ ചെയ്ത കാര്യങ്ങളെ വിസ്മരിക്കാന്‍ പ്രതിപക്ഷത്തിന് പോലുമാകില്ലെന്ന് തുറന്നടിച്ചാണ് മുന്നേറ്റം. 

എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളം മുതല്‍ ബേപ്പൂര്‍ തുറമുഖം വരെ തകര്‍ച്ചയുെട വക്കില്‍ എത്തിച്ചതിന്‍റെ ഉത്തരവാധിത്തം സിറ്റിങ് എംപിക്കല്ലാതെ മറ്റാര്‍ക്കാണെന്നാണ് സിപിഎമ്മിന്‍റെ ചോദ്യം. ജനത്തിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും  തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നും സിപിഎം. 

അടുത്ത ബിജെപി സ്ഥാനാര്‍ഥി എം.കെ. രാഘവാനാകുമെന്ന മുസാഫിറിന്‍റെ പ്രസ്താവന ചൂടന്‍ വാഗ്വാദത്തിന് തിരിക്കൊളുത്തി. പ്രത്യേക തിരഞ്ഞെടുപ്പ് പരിപാടിയായ മീറ്റ് ദ് എംപി

MORE IN SPECIAL PROGRAMS
SHOW MORE