പടിക്ക്പ്പുറത്ത്; ഹര്‍ത്താലിന്‍റെ വഴി കേരളത്തില്‍ അടയുമോ ?

harthal-programme
SHARE

ഹര്‍ത്താലിനെതിരെ കേരളം ഒറ്റക്കെട്ടായി പടപൊരുതാന്‍ ഇറങ്ങിയിരിക്കുന്നു. ജനകീയമുന്നേറ്റം കാണാനിരിക്കുന്നതേയുള്ളൂ..അങ്ങനെ മനോരമ ന്യൂസ് മുന്നോട്ടുവച്ച 'അടച്ചിടരുത് കേരളം' ക്യാംപയിന്‍ കേരളം ഏറ്റെടുത്തു. കൊച്ചിയിലും കോഴിക്കോട്ടുമായി 64 സംഘടനകളുടെ യോഗം നടന്നു.

ഹര്‍ത്താലിനോട് സഹകരിക്കേണ്ടെന്ന് വ്യാപാര, വ്യവസായ സമൂഹം നിലപാടെടുത്തത്. മിന്നല്‍ ഹര്‍ത്താലുകള്‍ ഇനി ആരെങ്കിലും പ്രഖ്യാപിച്ചാല്‍ കടകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും.

വാഹനങ്ങളെല്ലാം നിരത്തിലിറങ്ങും. ടൂറിസം മേഖലയിലും ഹര്‍ത്താലിനെ പടിക്കുപുറത്താക്കി. ഇതുവരെ ഹര്‍ത്താലിനെതിരെ ഉയര്‍ന്ന ഒറ്റപ്പെട്ട സ്വരങ്ങള്‍ കൂട്ടായ്മയിലേക്ക് വഴിമാറുമ്പോള്‍ ഹര്‍ത്താലിന്‍റെ വഴി കേരളത്തില്‍ അടയുമോ ? 

MORE IN SPECIAL PROGRAMS
SHOW MORE