ദൈവവും ഭക്തനും ഒന്നാകുന്ന ശബരിമല; ചരിത്ര വഴികൾ

sabarimala-ithuvare
SHARE

പത്തനംതിട്ട ജില്ലയിലെ ശബരിമല ധർമശാസ്താക്ഷേത്രത്തിന്റെ ചരിത്രം തേടി ഇറങ്ങിയാൽ വിശ്വാസവും കഥകളും ഉപകഥകളും കെട്ടുപിണഞ്ഞ് കിടക്കുന്നു. മഹാവിഷ്ണുവിന്റെയും ശിവന്റെയും അംശമായ അയ്യപ്പനാണ് പ്രതിഷ്ഠ. ശബരിമലയ്ക്ക് രാമായണവുമായും ബന്ധമുണ്ട്. ശ്രീരാമഭക്തയായ ശബരി എന്ന സ്ത്രീ തപസ് ചെയ്ത മലയായും ഇതിനെ കണകാക്കുന്നു. 

നിരവധി ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ച കാനനക്ഷേത്രം കൂടിയാണിത്. കല്ലുമുള്ളും കയറി ചെല്ലുമ്പോൾ മുന്നിൽ കാണുന്നത് പതിനെട്ടാംപടി. അതുകയറി ചെല്ലുമ്പോൾ കാണാം തത്ത്വമസി. അതുനീയാകുന്നു, ദൈവവും ഭക്തനും ഒന്നാകുന്ന സന്നിധാനം. ആചാരങ്ങളുടെ പേരിൽ വ്യത്യസ്തപ്പെട്ട് നിൽക്കുന്ന ക്ഷേത്രം, ഇന്ന് കലാപഭൂമിയായി മാറിയിരിക്കുന്നു വ്യത്യാസത്തിന്റെ പേരിൽ. ശബരിമലയിലെ സ്ഥിതിവിശേഷങ്ങൾ ചരിത്രത്തിലൂടെ പരിശോധിക്കുന്നു ശബരിമല ഇതുവരെ എന്ന പരിപാടിയിലൂടെ.

MORE IN SPECIAL PROGRAMS
SHOW MORE