സമ്മാന തുക സന്നദ്ധ പ്രവർത്തനങ്ങൾക്ക്; കയ്യടി നേടി മത്സരാർത്ഥികൾ; ബിഗ് ക്യു ചാലഞ്ച്

മലയാള മനോരമ ബിഗ് ക്യു ചാലഞ്ചില്‍ ഒരു ലക്ഷം സമ്മാനത്തുകയ്ക്കായി ഏറ്റുമുട്ടുന്നത് കണ്ണൂരില്‍ നിന്നുള്ള കെ.സ്നിഗ്ധയും തിരുവനന്തപുരത്ത് നിന്നുള്ള മാധവന്‍ മോഹനും. സഹപാഠിയുടെ വീടുനീര്‍മാണത്തിനായിരിക്കും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍  എച്ച് എസ് എസ് വിദ്യാര്‍ഥി സ്നിഗ്ധ തനിക്കു കിട്ടുന്ന സമ്മാനത്തുക സംഭാവന ചെയ്യുക. താന്‍ പഠിക്കുന്ന ക്രൈസ്റ്റ് നഗര്‍ സ്കൂളിന്‍റെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മാനത്തുക നല്‍കാനാണ് മാധവന്‍ മോഹന്‍റെ തീരുമാനം. 

ആകെ പത്തു ചോദ്യങ്ങളാണ് ഈ മല്‍സരത്തിലുണ്ടാവുക. ഓരോ ചോദ്യത്തിനും പതിനായിരം രൂപ സമ്മാനമായി ലഭിക്കും. ബിഗ് ക്യു ചാലഞ്ച് സംസ്ഥാന തലത്തിലെത്തിയ 12 കുട്ടികളും ഓരോ ഉദ്യമത്തിനായി ഇത്തരത്തില്‍ മല്‍സരിക്കും. ഇതിനകം എട്ടുപേരുടെ മല്‍സരങ്ങള്‍ പൂര്‍ത്തിയായി. രണ്ടു സെമി ഫൈനല്‍ മല്‍സരങ്ങളിലൂടെ രണ്ട് ഫൈനലിസ്റ്റുകളെയും കണ്ടെത്തി. 

സെന്‍റ് ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നോളജ്  പാര്‍ടനറാകുന്ന ബിഗ് ക്യൂ ചാലഞ്ചില്‍ ഒന്നാം സ്ഥാനത്തെത്തുന്ന വിദ്യാര്‍ഥിക്ക് മൂന്ന് ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. കൂടാതെ മതാപിതാക്കള്‍ക്കൊപ്പം  വിദേശയാത്രയും. രണ്ടാം സമ്മാനമായി രണ്ടു ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും.  മുംബൈ ജിഎസ്ടി കമ്മിഷണറും രാജ്യാന്തര ക്രിക്കറ്റ് അംപയറുമായ ഡോ.കെ.എന്‍. രാഘവനാണ് ക്വിസ് മാസ്റ്റര്‍.