കര്‍ണന്‍, സൗഹൃദം, സിനിമ, രാഷ്ട്രീയം: വിക്രം പറയുന്നു

vikram-t
SHARE

ബിഗ് ബജറ്റിൽ വിവിധ ഭാഷകളിൽ ഒരുങ്ങുന്ന കർണനെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ ചിയാൻ വിക്രം. കർണനിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് പൃഥ്വിരാജുമായി താൻ സംസാരിച്ചിരുന്നുവെന്നും വലിയ ബജറ്റ് വേണ്ടതിനാലാണ് ചിത്രം ഹിന്ദിയിൽ ഒരുങ്ങുന്നതെന്നും  വിക്രം വെളിപ്പെടുത്തി. പുതിയ ചിത്രം  ആർ.എസ്.വിമൽ മികച്ച സംവിധായകനാണ്. രണ്ടുമാസംമുൻപാണ് കർണനിൽ അഭിനയിക്കാനായി തന്നെ സമീപിച്ചത്. വലിയ ബജറ്റ് വേണ്ടതിനാലാണ് ചിത്രം ഹിന്ദിയിൽ ഒരുക്കുന്നത്. പൃഥ്വിരാജ് അടുത്ത സുഹൃത്താണ്. ചിത്രത്തെക്കുറിച്ച് പൃഥ്വിയോടും സംസാരിച്ചിരുന്നു. 

സൈന്യം എന്ന ചിത്രത്തിൽ തനിക്കൊപ്പം അഭിനയിച്ച നടൻ അബിയുടെ വേർപാട് വിക്രം അറിഞ്ഞത് യാദൃശ്ചികമായി. മന്ത്രിസ്ഥാനം നൽകാമെന്ന് പറഞ്ഞാലും രാഷ്ട്രീയത്തിലേക്കില്ല. രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ നോ കമന്‍റ്സ് എന്നായിരുന്നു മറുപടി.  കൊച്ചിയിലെത്തിയ വിക്രം മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖം കാണാം. വിഡിയോ  

MORE IN SPECIAL PROGRAMS
SHOW MORE