യുഡിഎഫ് വിടുമെന്ന ഉറച്ച സൂചന നല്‍കി എം.പി.വീരേന്ദ്രകുമാര്‍. ഇടതുമുന്നണിയുമായുള്ള ഇടച്ചില്‍ എന്നേക്കുമുള്ളതല്ല. ജനതാദളിനോട് രാഷ്ട്രീയ ആഭിജാത്യം കാണിച്ചത് എല്‍ഡിഎഫാണ്. ജെഡിയു വിട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. രാജ്യസഭാംഗത്വം രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ പുനപരിശോധന ഇല്ലെന്നും സംഘപരിവാറിന്റെ എംപിയായി തുടരുന്ന പ്രശ്നമില്ലെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് പരാജയപ്പെട്ടത് അപമാനകരമായിരുന്നുവെന്നും അതിനോട് യുഡിഎഫ് പ്രതികരിച്ചരീതി അതിലേറെ അവമതിപ്പുണ്ടാക്കിയെന്നും വീരേന്ദ്രകുമാര്‍ കുറ്റപ്പെടുത്തി. ഒരു ആവശ്യവും ഉന്നയിക്കാതെയാണ് യുഡിഎഫില്‍ എത്തിയത്. എന്നാല്‍ അര്‍ഹതപ്പെട്ടതൊന്നും തിരികെലഭിച്ചില്ല. നിയമസഭാതിരഞ്ഞെടുപ്പിലെ തോല്‍വി യുഡിഎഫ് അര്‍ഹിക്കുന്നതാണെന്നും വീരേന്ദ്രകുമാര്‍ നിലപാടെടുത്തു.