14കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികളില്‍ 11 വയസുകാരനും

rape
SHARE

ബെല്‍ജിയത്തില്‍ പതിനാലുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ പ്രതികളെന്ന് കണ്ടെത്തിയ 10 പേരും പ്രായപൂര്‍ത്തിയാവാത്തവരാണ്. പതിനൊന്ന് വയസിനും പതിനാറ് വയസിനും ഇടയിലുള്ള കുട്ടികളാണ് സുഹൃത്തായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. 

ഏപ്രില്‍ രണ്ടിനും ആറിനും ഇടയില്‍ മൂന്ന് വട്ടം പെണ്‍കുട്ടിയെ ഇവര്‍ പീഡിപ്പിച്ചതായി പ്രോസിക്യൂട്ടര്‍ പറയുന്നു. ഫ്രാന്‍സ് അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിമീ അകലെയുള്ള വനപ്രദേശത്ത് വെച്ച് ആണ്‍സുഹൃത്തും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് ബ്രസല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ ക്യാമറയില്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ഉപദ്രവിച്ചവരെയെല്ലാം പിടികൂടി ജുവനൈല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി പ്രോസിക്യൂട്ടര്‍ അറിയിച്ചു. 

A 14-year-old girl was gang-raped

MORE IN WORLD
SHOW MORE