രോഗിയായ സ്ത്രീക്ക് രക്ഷയായത് പന്നിയുടെ വൃക്കകൾ; ശസ്ത്രക്രിയ വിജയമെന്ന് ഡോക്ടർമാർ

ഹൃദയവും വൃക്കയും തകരാറിലായ സ്ത്രീയില്‍ പന്നിയുടെ വൃക്കകൾ മാറ്റിവെച്ചു. വൃക്കകളോടൊപ്പം മെക്കാനിക്കൽ പമ്പും മാറ്റി വെച്ചു. അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് ഈ അടിയന്തര ശസ്ത്രക്രിയ നടന്നത്.

ലിസ പാസിനോ എന്ന 54കാരിയാണ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്നത്. ഇതിന് മുൻപ് ഒരു തവണ ഒരാളിൽ പന്നിയുടെ വൃക്കകൾ മാറ്റിവെച്ചിരുന്നു.​എന്നാൽ പന്നിയുടെ വൃക്ക സ്വീകരിക്കുന്ന ആദ്യത്തെ വനിതയാണ് ലിസ . മനുഷ്യരുടെ ശരീരത്തിൽ മൃഗങ്ങളുടെ അവയവങ്ങൾ മാറ്റിവെയ്ക്കുന്നതിൽ കൂടുതല്‍ ഗവേഷണങ്ങൾ നടന്നുവരികയാണെന്നും ലിസ ജീവിതത്തിലേക്ക് തിരികെ വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

തന്‍റെ അവസാനത്തെ ശ്രമമായിരുന്നെന്നും, ഇത് തന്നില്‍ പ്രവർത്തിക്കില്ല എന്നതാണ് നടക്കാനിരിക്കുന്നതിൽ ഒരു സാധ്യത. എന്നാല്‍ ഇത് മറ്റൊരാളില്‍ പ്രവർത്തിച്ചേക്കാം, മറ്റൊരാളെ സഹായിച്ചേക്കാം എന്ന ശസ്ത്രക്രിയയ്ക്ക് ശേഷം അവർ മാധ്യമങ്ങളോട് പറഞ്ഞു. ഈ ശസ്ത്രക്രിയ കാരണമാണ് തൻറെ ഭാര്യ വീണ്ടും ചിരിച്ചതെന്ന് പറഞ്ഞ് ലിസയുടെ ഭർത്താവ് നന്ദിയറിയിച്ച് രംഗത്തെത്തി.

മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ ശരീരത്തിൽ പന്നിയുടെ വൃക്കകളും ഹൃദയവും മാറ്റിവെച്ചതായിരുന്നു ഇത്തരത്തിൽ നടന്ന ആദ്യ പരീക്ഷണം. ന്യൂ യോർക്ക് സർവകലാശാലയിലായിരുന്നു ഈ പരീക്ഷണം .പിന്നീട് അമേരിക്കയിലെ മേരിലാൻഡ് സര്‍വകലാശാലയില്‍ പന്നിയു‌‌ടെ ഹൃദയം രണ്ട് പുരുഷന്മാരിൽ മാറ്റിവെച്ചും പരീക്ഷണം നടന്നിരുന്നു. മറ്റ് വഴികളൊന്നും ഇല്ലാതിരുന്നതിനാലാണ് ഇത്തരമൊരു മാറ്റിവെയ്ക്കൽ നടത്തിയത്. എന്നാല്‍ ഇരുവരും മാസങ്ങൾക്കകം മരിച്ചു.