നിരീക്ഷണ പറക്കലിനിടെ ജപ്പാന്‍ നാവികസേന ഹെലിക്കോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; ഒരു മരണം

japan-chopper
SHARE

ജപ്പാനില്‍ നാവികസേന ഹെലിക്കോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ഏഴുപേരെ കാണാതായി.  ശനിയാഴ്ച്ച രാത്രിയാണ് അപകടം ഉണ്ടായത്. നിരീക്ഷണ പറക്കിലിനിടെ ഉണ്ടായ അപകടത്തില്‍ ഇരു ഹെലിക്കോപ്റ്ററുകളും തകര്‍ന്ന് പെസഫിക് സമുദ്രത്തില്‍ പതിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തല്‍ ഒരാളുടെ മൃതദേഹം ഇതിനോടകം കണ്ടെത്തിയതായി ജപ്പാൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഇരട്ട എഞ്ചിനുളള മിറ്റ്സുബിഷി എസ്എച്ച് 60 എന്ന ജപ്പാന്‍ നാവികസേനയുടെ ഹെലിക്കോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടത്. ഓരോ ഹെലിക്കോപ്റ്ററിലും 4 ക്രൂ അംഗങ്ങള്‍ വീതമാണുണ്ടായിരുന്നത്. രാത്രി കാലത്ത് പുറം കടലിൽ പതിവ് നിരീക്ഷണം നടത്തുകയായിരുന്ന ഹെലികോപ്റ്റരുകളാണ് അപകടത്തില്‍പ്പെട്ടതെന്നും അപകടകാരണം വ്യക്തമല്ലെന്നും ജപ്പാന്‍ പ്രതിരോധ മന്ത്രി മിനോരു കിഹാര അറിയിച്ചു. െപസഫികിലെ ഇസു ദ്വീപിന് സമീപത്തായാണ് അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്തുനിന്നും ഹെലിക്കോപ്റ്ററുകളുടെ അവശിഷ്ടം കണ്ടെത്തി.

ആദ്യത്തെ ഹെലിക്കോപ്റ്റരില്‍ നിന്നും അപകട സിഗ്നല്‍ ലഭിച്ച് 25 മിനിറ്റുകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഹെലിക്കോപ്റ്ററുമായുളള ആശയവിനിമയം നഷ്ടപ്പെട്ടത്. ഒരേ സ്ഥലത്ത് വച്ചാണ് രണ്ട് ഹെലിക്കോപ്റ്ററുകള്‍ക്കും അപകടം സംഭവിച്ചിരിക്കുന്നതെന്നും കൂട്ടിയിടിയുടെ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും ജപ്പാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം കാണാതയവരെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രി മിനോരു കിഹാര പറഞ്ഞു. 

2 Japanese navy helicopters crash in Pacific Ocean

MORE IN WORLD
SHOW MORE