കടത്തില്‍ ചങ്കുപൊള്ളി ചൈന; കടക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്ല; ബുള്ളറ്റ് ട്രെയിനില്‍ കയറേണ്ട; നിയന്ത്രണം

CHINA-ANNIVERSARY/
SHARE

2024 ലെ ആദ്യ പാദത്തില്‍ മികച്ച സാമ്പത്തിക വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഉയര്‍ന്ന് വരുന്ന വ്യക്തിഗത കടബാധ്യത ചൈനയ്ക്ക് മുകളില്‍ വെല്ലുവിളിയായി തുടരുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ചൈനയുടെ ഗാര്‍ഹിക കടം 11 ട്രില്യണ്‍ ഡോളറിലേക്കാണ് ഉയര്‍ന്നത്. ഒന്നിലധികം പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപിക്കാനായി ആളുകള്‍ കടം വാങ്ങിയതാണ് ചൈനയ്ക്ക് പ്രതിസന്ധിയായത്. അതേസമയം വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ എണ്ണം വര്‍ധിച്ചതോടെ ശക്തമായ നടപടികളിലേക്കാണ് ചൈന കടക്കുന്നത്. 

വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ റിപ്പോര്‍ട്ട് പ്രകാരം, വായ്പ തിരിച്ചടവ് മുടങ്ങിയവരെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ദൈന്യംദിന കാര്യങ്ങളിലടക്കം നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഏകദേശം 8.3 ദശലക്ഷം പേരാണ് ഈ പട്ടികയിലുള്ളതെന്നാണ് കണക്ക്. വായ്പ തിരിച്ചടവിലേക്കായി ഇവരുടെ വരുമാനം സര്‍ക്കാര്‍ പിടിച്ചെടുക്കുകയും ദൈന്യംദിന ജോലികള്‍ക്കായി അലവന്‍സ് അനുവദിക്കുകയുമാണ് ചെയ്യുന്നത്. ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെങ്കില്‍ വിലക്കുകളുടെ നീണ്ടനിര പിന്നാലെയുണ്ട്.  

ടോള്‍ റോഡ് ഉപയോഗിക്കുന്നത് മുതല്‍ ബുള്ളറ്റ് ട്രെയിനില്‍ കയറുന്നതില്‍ വരെയുണ്ട് നിയന്ത്രണം. വായ്പ തിരിച്ചടക്കാത്തവര്‍ ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങുന്നതിനും ഇലക്ട്രോണിക് പേയ്മെന്‍റ് ആപ്പുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. കടക്കാരാണെങ്കില്‍ ഹൈ–സ്പീഡ് റെയില്‍, വിമാന യാത്രകള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരക്കാര്‍ ഉയര്‍ന്ന ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ വാങ്ങരുത്. വലിയ ഹോട്ടലുകളില്‍ അവധി ആഘോഷിക്കുന്നതിനും താമസിക്കുന്നതിനും നിരോധനം ഉണ്ട്. മറ്റു വായ്പ ലഭിക്കുന്നതിനുള്ള നിരോധനത്തിനൊപ്പം സര്‍ക്കാര്‍ ജോലിക്കും ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാത്തവരെ ജയിലില്‍ അടയ്ക്കുന്നതാണ് നിയമം. 

കടപ്രതിസന്ധി പരിഹാരിക്കുന്നതിനായി രാജ്യവ്യാപകമായി വ്യക്തിഗത പാപ്പരത്വ രീതി അവതരിപ്പിക്കണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. അതേസമയം ചൈനീസ് നയം മിക്ക വ്യക്തികള്‍ക്കും വ്യക്തഗത പാപ്പരത്വം അനുവദിക്കുന്നില്ല. 

No government job to no bullet train; China impose restriction on debt defaulters

MORE IN WORLD
SHOW MORE