എഴുത്തിന്‍റെ മാന്ത്രികന്‍; അതിര്‍ത്തികള്‍ പിന്നിട്ട ആസ്വാദനം; മാര്‍ക്കേസ് വിടപറഞ്ഞിട്ട് പത്താണ്ട്

marquez
SHARE

എഴുത്തിന്റെ മാന്ത്രികതയിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് സാഹിത്യാസ്വാദകരെ തന്നിലേക്ക് വലിച്ചടുപ്പിച്ച ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് വിടപറഞ്ഞിട്ട് ഇന്ന് പത്താണ്ട്. മണ്ണോട് ചേര്‍ന്ന് പത്തുവര്‍ഷം കടന്നുപോയിട്ടും മാക്കേസിന് വായനക്കാരെയും വായനക്കാര്‍ക്ക് മാര്‍ക്കേസിനെയും വിട്ടുപോകാന്‍ കഴിയില്ലെന്ന് തെളിയിക്കുകയാണ് അദ്ദേഹത്തിന്റെ അവസാന നോവല്‍,, അണ്‍ടില്‍ ഓഗസ്റ്റ്.  

എഴുത്തില്‍ എന്തോ ഒരപാകം തോന്നി കയ്യെഴുത്തുപ്രതി നശിപ്പിക്കണമെന്ന് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് മക്കളോട് പറഞ്ഞേല്‍പ്പിച്ച കൃതിയാണ് എന്‍ അഗസ്റ്റോ നോസ് വെമോസ് അഥവാ അണ്‍ടില്‍ ഓഗസ്റ്റ്. ഓര്‍മകോശങ്ങള്‍ ദുര്‍ബലമായിക്കൊണ്ടിരുന്ന കാലത്താണ് ഈ നോവല്‍ അഞ്ചുതവണ തിരുത്തിയെഴുതി ഏതാണ്ട് പൂര്‍ത്തിയാക്കിയത്. ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, കുലപതിയുടെ ശരത്കാലം, , ലൗ ഇന്‍ ദ കോളറാകാലത്തെ പ്രണയം , ജനറല്‍ തന്റെ രാവണന്‍കോട്ടയില്‍ തുടങ്ങിയ മാര്‍ക്കേസിന്റെ അതുല്യ രചനകളോടൊപ്പം അണ്‍ടില്‍ ഓഗസ്റ്റ് തുലനം ചെയ്തുനോക്കിയാല്‍ പല അഭിപ്രായങ്ങളുമുയരാം. എങ്കിലും ഗാബയുടെ മാന്ത്രികകാന്തികത അണ്‍ടില്‍ ഓഗസ്റ്റില്‍ കാണാം. 

ഗായികയായ അന്ന മഗ്ദലീന ബാഹ് കടന്നുപോകുന്ന ൈവകാരിക തലങ്ങളിലൂടെ ലോകത്തെ പലരും കടന്നുപോയിട്ടുണ്ടാകണം. പലരും കടന്നുപോകാനുമിടയുണ്ട്. നൊബേല്‍ ജേതാവും ലോകം മുഴുവന്‍ ആഘോഷിക്കുകയും ചെയ്ത മാര്‍ക്കേസിന്റെ അവസാന കൃതി വായനക്കാരില്‍ എത്തിക്കണമെന്ന തീരുമാനത്തില്‍ മക്കളായ റൊഡ്രിഗോയും ഗൊൺസാലോയും എത്തിയത് ഏറെ വര്‍ഷങ്ങളുടെ ആലോചനയിലാണ്.അങ്ങനെ മാര്‍ക്കേസിന്റെ ജന്മദിനമായ മാര്‍ച്ച് ആറിന് അണ്‍ടില്‍ ഓഗസ്റ്റ് വെളിച്ചംകണ്ടു. അനുവാചകരെ അനുഗമിക്കാന്‍ ക്ഷണിക്കുന്ന വെളിച്ചം.

Gabriel García Márquez 10th death anniversery.

MORE IN WORLD
SHOW MORE