വെൽനസ് റിട്രീറ്റിൽ നിന്ന് പാനീയം കുടിച്ച മധ്യവയസ്ക മരിച്ചു; മാജിക് മഷ്റൂം ഉപയോഗിച്ചോ എന്ന് സംശയം

crime-scene-1-2
SHARE

ഓസ്‌ട്രേലിയൻ വെല്‍നെസ് റീട്രീറ്റില്‍ നിന്ന് പാനീയം കുടിച്ച 53 കാരിയായ സ്ത്രീ മരിച്ചനിലയില്‍. പാനീയം കുടിച്ച മറ്റുരണ്ടുപേരെ നിരീക്ഷണത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. 

ഓസ്‌ട്രേലിയയിലെ ബല്ലാറത്തിന് സമീപമുള്ള ഒരു വെൽനസ് ട്രീറ്റ് സെന്‍ററില്‍ വെച്ച് പാനീയം കഴിച്ചതിനെ തുടർന്ന് ഇവര്‍ അബോധാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്ന് സിപിആർ നല്‍കിയതിന് ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.  മരണകാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ്. 

പാനീയത്തില്‍ ലഹരി പദാര്‍ഥമായ മാജിക് മഷ്റൂം അടങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മരണത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. വിഷാദ രോഗികള്‍ക്ക് രോഗമുക്തിക്കായി ലഹരി മരുന്നുകള്‍ നല്‍കാന്‍ സൈക്യാട്രിസ്റ്റുകളെ അനുവദിച്ച ആദ്യ രാജ്യമായി കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ മാറിയിരുന്നു. 

MORE IN WORLD
SHOW MORE