ചരിത്രപ്രസിദ്ധമായ കോപ്പൻഹേഗന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിൽ തീപിടിത്തം

HIGHLIGHTS
  • പ്രശസ്തമായ ഡ്രാഗണ്‍ സ്പയര്‍ പൂര്‍ണമായും നശിച്ചു
  • പുരാവസ്തുക്കള്‍ സംരക്ഷിക്കാന്‍ തീവിഴുങ്ങിയ കെട്ടിടത്തിലേക്ക് പ്രവേശിച്ച് ജോലിക്കാര്‍
  • തീയണയ്ക്കാന്‍ കഠിന പരിശ്രമം തുടരുന്നു
copenhagen-fire-01
The tower of the historic Boersen stock exchange stands in flames as the building is on fire in central Copenhagen, Denmark on April 16, 2024
SHARE

ഡെന്‍മാര്‍ക്കിന്‍റെ തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ ചരിത്ര പ്രസിദ്ധമായ ഓള്‍ഡ് സ്റ്റോക് എക്സ്ചേഞ്ചില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച ഉണ്ടായ തീപിടിത്തത്തില്‍ കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായതാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. മേൽക്കൂരയുടെ ഭാഗങ്ങൾ തകർന്നതായും കെട്ടിടത്തിന്‍റെ പല നിലകളിലേക്കും തീ പടർന്നതായുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്താണ് തീപിടുത്തത്തിന് കാരണമെന്നതും വ്യക്തമായിട്ടില്ല. കെട്ടിടത്തിന്‍റെ പ്രശസ്തമായ ഡ്രാഗണ്‍ സ്പയര്‍ പൂര്‍ണമായും നശിച്ച നിലയിലാണ്.

copenhagen-fire-05

അതേസമയം കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന പുരാവസ്തുക്കള്‍ സംരക്ഷിക്കാന്‍ സുരക്ഷ അവഗണിച്ചും തീവിഴുങ്ങിയ കെട്ടിടത്തിലേക്ക് ജോലിക്കാര്‍ പ്രവേശിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീപിടിത്തത്തില്‍ നിന്ന് സംരക്ഷിക്കാനായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള പെയിന്‍റിങ്ങുകള്‍ ഉള്‍പ്പെടെ ഡാനിഷ് ചേംബര്‍ ഓഫ് കൊമേഴ്സിലെ സിഇഒയും ജീവനക്കാരും ചേര്‍ന്ന് കെട്ടിടത്തിന് പുറത്തെത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിനുള്ളിലെ പെയിന്‍റിങ്ങുകള്‍ ഉള്‍പ്പെടെയുള്ള പുരാവസ്തകള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിനായി ഡെൻമാർക്കിലെ നാഷണൽ മ്യൂസിയം 25 ജീവനക്കാരെ സംഭവസ്ഥലത്തേക്ക് അയച്ചതായി എക്സില്‍ കുറിച്ചു.

copenhagen-fire-04

തീയണയ്ക്കാന്‍ തങ്ങളെക്കൊണ്ട് സാധ്യമായതെല്ലാം ചെയ്ത് വരികയാണെന്ന് കോപ്പൻഹേഗൻ അഗ്നിശമന വിഭാഗം മേധാവി ജേക്കബ് വെഡ്‌സ്റ്റഡ് ആൻഡേഴ്സൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പഴയ കെട്ടിടങ്ങളിലുണ്ടാകുന്ന തീ അണയ്ക്കുക വിഷമകരമായ ഒന്നാണ്. ഏകദേശം 120 പേർ ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുക്കുന്നത്. എങ്കിലും 40% മാത്രമേ നിയന്ത്രണ വിധേയമായിട്ടുള്ളൂ. കുറഞ്ഞത് 24 മണിക്കൂറെങ്കിലും പരിശ്രമം തുടരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെട്ടിടത്തില്‍ തീ ആളിക്കത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്്.

copenhagen-fire-02

പതിനേഴാം നൂറ്റാണ്ടിലാണ് ഡച്ച് നവോത്ഥാന ശൈലിയില്‍ കെട്ടിടം നിര്‍മിക്കുന്നത്. 1857 മുതൽ കെട്ടിടത്തിന്‍റെ ഉടമസ്ഥത ഡാനിഷ് ചേംബർ ഓഫ് കൊമേഴ്‌സിനാണ്. നിലവില്‍ ഡാനിഷ് ചേംബർ ഓഫ് കൊമേഴ്സിൻ്റെ ആസ്ഥാനമായി പ്രവർത്തിക്കുകയാണ്. 400 വർഷത്തെ ഡാനിഷ് സാംസ്കാരിക പൈതൃകമാണ് കത്തിയെരിയുന്നത്. 

copenhagen-fire-03

A fire ripped through Copenhagen's Old Stock Exchange, one of the Danish capital's best-known buildings, on Tuesday.

MORE IN WORLD
SHOW MORE