'അവനൊരു കാമുകിയെ വേണമായിരുന്നു'; ഷോപ്പിങ് മാള്‍ ആക്രമണത്തിലെ പ്രതിയുടെ പിതാവ്

sydney-shopping-mall-attack
SHARE

ഷോപ്പിങ് മാളില്‍ ഒരുമണിക്കൂറോളം ഭീതി പരത്തിയ അക്രമി ആറ് പേരെ കുത്തിക്കൊന്ന സംഭവത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്  സിഡ്‌നി നഗരം. പ്രതിയുടെ ലക്ഷ്യം സ്ത്രീകളായിരുന്നെന്ന സംശയമാണ് ഇപ്പോള്‍ കേസില്‍ ഉയരുന്നത്. കാരണം കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഈ നിഗമനത്തിന് ബലം പകരുകയാണ് അക്രമിയായ ജോയല്‍ കൗച്ചിന്‍റെ പിതാവിന്‍റെ വാക്കുകള്‍. ഷോപ്പിങ് മാളില്‍ നടന്ന സംഭവം അറിഞ്ഞ് തന്‍റെ ഹൃദയം തകര്‍ന്നുവെന്നും മകനെ ഇതിലേക്ക് നയിച്ചത് എന്താണെന്ന് അറിയില്ലെന്നും ജോയലിന്‍റെ അച്ഛന്‍ ആന്‍ഡ്രൂ കൗച്ചി പറഞ്ഞു. 

'ഇത് ഭയാനകമായ സംഭവമാണ്. എനിക്കിത് വിശദീകരിക്കാനാവുന്നില്ല. എന്നോട് ക്ഷമിക്കണം. മരിച്ചവരെ തിരികെ കൊണ്ടുവരാന്‍ എനിക്കാകില്ല. അവന് മാനസിക വിഭ്രാന്തി ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തന്നെ എന്നാലാകുന്നത് ചെയ്യാന്‍ ശ്രമിച്ചിരുന്നു. അവന്‍ എന്‍റെ മകനാണ്. ഒരു ചെകുത്താനെയാണ് ഞാന്‍ സ്നേഹിക്കുന്നത്. നിങ്ങള്‍ക്ക് അവനൊരു ചെകുത്താനാവും. എന്നാല്‍ എനിക്ക് അവന്‍ രോഗിയായ മകനാണ്. അവനൊരു കാമുകിയെ വേണമായിരുന്നു. അവന് ആളുകളോട് ഇടപെടാനറിയില്ല. അവന്‍ അസ്വസ്ഥനായിരുന്നു,' വാര്‍ത്ത ഏജന്‍സിയായ എഎഫ്പിക്ക് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു. 

40 വയസ് പ്രായമുള്ള ജോയല്‍ കൗച്ചിന് പ്രതിക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പോലീസ് പറയുന്നു. പ്രതി കുത്തികൊലപ്പെടുത്തിയ ആറുപേരിൽ അഞ്ച് പേരും സ്ത്രീകളായിരുന്നു. മാളിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന പാകിസ്താൻ വംശജൻ ഫറാസ് താഹിർ മാത്രമാണ് കൊല്ലപ്പെട്ടവരിൽ പുരുഷൻ. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് ആക്രമണത്തില്‍ പരുക്കേൽക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ജോയല്‍ കൗച്ചിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. 

The father of the shopping mall attacker responded

MORE IN WORLD
SHOW MORE