കൊടുംചൂട്; 243 മില്യണ്‍ കുഞ്ഞുങ്ങള്‍ ദുരിതത്തില്‍; റിപ്പോര്‍ട്ട് പുറത്ത്

UN
പ്രതീകാത്മക ചിത്രം.
SHARE

ചരിത്രത്തിലെ കൊടിയ വേനലിനാണ് നമ്മള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം ചൂട് കൂടുന്നു, വേനല്‍ മഴ കുറയുന്നു. ജനജീവിതം ദുഃസ്സഹമാണ്. ഇതിനിടയില്‍ ഏറ്റവുമധികം ബാധിക്കപ്പെടുന്നത് കുഞ്ഞുങ്ങളാണ്. 243 മില്യണോളം കുഞ്ഞുങ്ങള്‍ ചൂടുകാരണമുള്ള അസുഖങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുകയും മരണപ്പെടുകയും ചെയ്യുന്നുവെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇനിയും ചൂട് കൂടുമെന്ന പ്രചവനങ്ങള്‍ മുന്നില്‍ നില്‍ക്കെ കിഴക്കന്‍ ഏഷ്യയിലെയും പസഫിക്കിലെയും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് യുണൈറ്റഡ് നേഷന്‍സ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

കൊടും ചൂടും ഉഷ്ണതരംഗങ്ങളും പതിവാകുമ്പോള്‍ മുതിര്‍ന്നവര്‍ക്കു തന്നെ ശരീരത്തിലെ ചൂട് താങ്ങാന്‍ സാധിക്കുന്നില്ല. കുഞ്ഞുങ്ങളെയാണ്  ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളുടെ ചര്‍മവും ശരീരവും തീര്‍ത്തും നേര്‍ത്തതാണ്, അതിമൃദുലമാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് ചൂടിനെ ചെറുക്കാന്‍ വളരെയധികം ബുദ്ധിമുട്ടുമാണ്. പലവിധ അസുഖങ്ങളാണ് കുഞ്ഞുങ്ങള്‍ക്ക് തന്മൂലം ഉണ്ടാകുന്നത്. ശ്വാസകേശ സംബന്ധമായ അസുഖങ്ങളാണ് കൂടുതലും.

കാലവസ്ഥാ മാറ്റം ഏറ്റവും മോശമായി ബാധിക്കുന്നത് കുഞ്ഞുങ്ങളെയാണ്. അവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. കുഞ്ഞുങ്ങളെ ചൂടില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്ന് യൂണിസെഫ് അധികൃതരും ബോധ്യപ്പെടുത്തുന്നുണ്ട്. മാര്‍ച്ച് മാസത്തിലെ ചൂട് റെക്കോര്‍ഡ് തിരുത്തിയതോടെയാണ് ഈ മുന്നറിയിപ്പ്. തെക്ക്–കിഴക്കന്‍ ഏഷ്യ, തായ്ലന്‍റ്, ഫിലിപ്പിന്‍സ് തുടങ്ങിയവിടങ്ങളില്‍ പ്രത്യേക മുന്നറിയിപ്പുകള്‍ അധികൃതര്‍ നല്‍കി തുടങ്ങിയതായാണ് വിവരം. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് 2024ല്‍ അനുഭവപ്പെടുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകരടക്കമുള്ളവരുടെ വിലയിരുത്തല്‍.

More than 243 million children are at risk of heat-related illnesses and death; Reports.

MORE IN WORLD
SHOW MORE