11കാരിയെ ഇസ്ലാം മതത്തിലേക്ക് മാറ്റി വിവാഹം ചെയ്തു; 3 പേർ അറസ്റ്റിൽ

child-abuse
SHARE

പതിനൊന്നുകാരിയായ പെൺകുട്ടിയെ നിർബന്ധിച്ച് മുസ്ലിം മതത്തിലേക്ക് മാറ്റിയെന്നും മുൻ അയൽവാസിയെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചെന്നും റിപ്പോർട്ടുകൾ പുറത്ത്. പാകിസ്ഥാനിലാണ് സംഭവം. വാട്ടർ പാർക്കിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയെന്നും വിവാഹ രേഖയിൽ  തെറ്റിദ്ധരിപ്പിച്ച് ഒപ്പിടീപ്പിച്ചുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

മാർച്ച് 27ന് തന്റെ വീട്ടിൽ പൊലീസുകാര‌െത്തിയെന്നും അടുത്ത ദിവസം മകളെക്കൂട്ടി കോടതിയല്‍ വരണമെന്നും പറഞ്ഞതായി സലിം മാസി അറിയിച്ചു. മകളോടും കുറച്ച് ബന്ധുക്കളോടുമൊപ്പം മസി കോടതിയിലെത്തിയപ്പോഴാണ് തന്റെ പഴയ അയൽവാസി ഇമ്രാൻ സര്‍ഫറാസ് തങ്ങൾക്കെതിരെ പരാതികൊടുത്ത വിവരം അറിഞ്ഞത്.

സര്‍ഫറാസ് മകളുടെ ജനന സർട്ടിഫിക്കറ്റും, വിവാഹ സര്‍‌ട്ടിഫിക്കറ്റും കോടതിയിലെത്തിച്ചിരുന്നെന്നും പിതാവ് പറഞ്ഞു. സർഫറാസ് പെൺകുട്ടിയെ മതം മാറ്റാനും വിവാഹം ചെ‌യ്യിച്ചുകൊടുക്കണമെന്നും പറഞ്ഞ് സമ്മർദ്ദം ചെലുത്തിയിരുന്നു.

തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും വാട്ടർ പാർക്കിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെന്നും പെണ്‍കുട്ടി പറഞ്ഞു.

സംഭവമറിഞ്ഞതോ‌ടെ കോടതി സർഫറാസിന്‍റെ അപേക്ഷ തള്ളി. പ്രതിക്കും പ്രതിയുടെ അമ്മയ്ക്കും വിവാഹത്തിന് സാക്ഷിയായവർക്കുമെതിരെ കേസെടുക്കണമെന്ന് കോടതി ഉത്തരവിട്ടു.

പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും യുവതികളുടെയും തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത വിവാഹങ്ങൾ, മതപരിവർത്തനം എന്നിവ വലിയ തോതിൽ നടക്കുന്നുണ്ടുള്ള റിപ്പോർട്ടുകൾ ആശങ്ക ജനിപ്പിക്കുന്നതാണെന്ന് യു.എൻ അറിയിച്ചിരുന്നു

MORE IN WORLD
SHOW MORE