കാനഡയില്‍ വെടിവയ്പ്; ഇന്ത്യന്‍ വംശജനുള്‍പ്പടെ 2 പേര്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് പരുക്ക്

canada-shooting-police-10
SHARE

കാനഡയിലെ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബുട്ടാസിങ് ഗില്ലെന്നയാളാണ് കൊല്ലപ്പെട്ടത്. ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ബുട്ടാ സിങ്. കേസ് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്നും കറുത്ത നിറത്തിലെ കാര്‍ പുറത്തേക്ക് വരുന്നത് കണ്ടെന്നും കെട്ടിട നിര്‍മാണ തൊഴിലാളിയുടെ വേഷത്തില്‍ നടന്നു വന്നയാളെ ഇടിച്ചുവെന്നും ദൃക്സാക്ഷിയായ ലിന്‍ഡ്സെ ഹില്‍ടന്‍ പറഞ്ഞു. കാര്‍ മുന്നോട്ട് നീങ്ങിയതിന് പിന്നാലെ തൊഴിലാളിയുടെ വേഷം ധരിച്ചയാള്‍ തോക്ക് പുറത്തെടുക്കുകയും വാഹനമോടിച്ചയാളെ ലക്ഷ്യമാക്കി വെടിയുതിര്‍ത്തുവെന്നും  ലിന്‍ഡ്സെ പറയുന്നു.

പൊടുന്നനെയുള്ള വെടിവയ്പ്പ് കണ്ട് ഭയന്നുപോയെന്നും അതിവേഗത്തില്‍ താന്‍ അവിടെ നിന്നും പോയെന്നും ലിന്‍ഡ്സെ മൊഴി നല്‍കി.  ലിന്‍ഡ്സെയാണ് പൊലീസില്‍ വിവരമറിയിച്ചത്. . മക്കളുമായി നടന്നു പോകുന്നതിനിടയിലാണ് വെടിയൊച്ച കേട്ടതെന്ന് അബി സീബനെന്ന യുവതിയും വെളിപ്പെടുത്തി. മാരകമായി പരുക്കേറ്റ് ചികില്‍സയിലുള്ളയാള്‍ തന്നെയാണ് ബുട്ടാ സിങിനെ ആക്രമിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിന്‍റെ മറ്റ് വിശദാംശങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. 

Indian origin killed in shooting in Canada

MORE IN WORLD
SHOW MORE