'സീറ്റ് ബെല്‍റ്റിട്ടില്ല'; യുവാവിനെ 96 റൗണ്ട് വെടിയുതിര്‍ത്ത് കൊലപ്പെടുത്തി പൊലീസ്; പരാതി

നടുക്കി കൊലപാതകം
  • റീഡാണ് വെടിവയ്പിന് തുടക്കമിട്ടതെന്ന് പൊലീസ്
  • 41 സെക്കന്‍റിലാണ് പൊലീസ് 96 തവണ നിറയൊഴിച്ചത്
  • ദുരൂഹതയെന്നും അന്വേഷണം വേണമെന്നും കുടുംബം
reed-chicago-10
കൊല്ലപ്പെട്ട റീഡ് (ഇടത്), റീഡിന്‍റെ പിതാവ് (വലത്തേയറ്റം)
SHARE

ചിക്കാഗോയില്‍ 26കാരനെ 96 റൗണ്ട് നിറയൊഴിച്ച് പൊലീസ് കൊലപ്പെടുത്തിയെന്ന് പരാതി. വെടിവയ്പ്പില്‍ ഒരു പൊലീസുകാരനും പരുക്കേറ്റു. മാര്‍ച്ച് 21നാണ് സംഭവം നടന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹംബോള്‍ട് പാര്‍ക്കിനടുത്തുള്ള ട്രാഫിക് സിഗ്നലില്‍ വച്ചാണ് സംഭവം നടന്നത്. സീറ്റ് ബെല്‍റ്റിടാത്ത നിലയില്‍ ഡെക്സ്റ്റര്‍ റീഡെന്ന ചെറുപ്പക്കാരന്‍ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം.

സിഗ്നലില്‍ വച്ച് പൊലീസുകാര്‍ വാഹനം വളഞ്ഞു. റീഡിനോട് കാറില്‍ നിന്നും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതോടെ യുവാവ് പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസുകാരിലൊരാള്‍ക്ക് പരുക്കേറ്റു. ഇതോടെ തുരുതുരെ പൊലീസുദ്യോഗസ്ഥര്‍ റീഡിന് നേരെ നിറയൊഴിച്ചു. മാരകമായി പരുക്കേറ്റ റീഡ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി റോഡിലേക്ക് മരിച്ച് വീഴുകയായിരുന്നു. യുവാവ് വീണിട്ടും പൊലീസുകാര്‍ നിറയൊഴിക്കുന്നത് തുടര്‍ന്നുവെന്ന് ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന കാമറകളില്‍ നിന്ന് കണ്ടെത്തി. 

അനങ്ങരുതെന്ന് റീഡിനോട് പൊലീസ് ആക്രോശിക്കുന്നതും തോക്കിനായി തിരച്ചില്‍ നടത്തുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒടുവില്‍ കാറിലെ പാസഞ്ചര്‍ സീറ്റില്‍ നിന്നാണ് തോക്ക് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പൊലീസുകാരന്‍റെ കൈത്തണ്ടയിലാണ് വെടിയേറ്റതെന്നും ഇതില്‍ സംശയങ്ങളുണര്‍ത്തുന്നുവെന്നും ആളുകള്‍ പറയുന്നു. പൊലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും റീഡിന്‍റെ കുടുംബം ആവശ്യപ്പെട്ടു. 

Chicago police fires 96 shots in 41 seconds, 26 year old killed

MORE IN WORLD
SHOW MORE