മൊസാംബിക് തീരത്ത് ബോട്ട് അപകടം; 90 മരണം

mozambique-1
പ്രതീകാത്മക ചിത്രം
SHARE

മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം മരണം. നംപുല പ്രവിശ്യയിലെ ദ്വീപിലേക്ക് പോകുമ്പോഴാണ് അപകടം. 130 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ ആള്‍ക്കാര്‍ കയറിയതും യാത്രക്കാരെ കൊണ്ടുപോകാന്‍ അനുയോജ്യമല്ലാത്ത നിലയിലെ ബോട്ടിന്റെ നിര്‍മാണവുമാണ് അപകടത്തിലേക്ക് നയിച്ചത്. 

മത്സ്യബന്ധന ബോട്ട് മാറ്റം വരുത്തിയാണ് ഉപയോഗിച്ചിരുന്നത്. മരിച്ചവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടുന്നു. അഞ്ച് പേരെയാണ് ഇതുവരെ രക്ഷിക്കാനായത്. ബാക്കിയുള്ളവരെ കണ്ടെത്താനായി തിരച്ചില്‍ തുടരുന്നു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നു.

Boat accident off Mozambique coast

MORE IN WORLD
SHOW MORE