സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയും കുലുങ്ങി; 250 വര്‍ഷത്തിനിടയിലെ ശക്തമായ ഭൂചലനം

statu-of-liberty
SHARE

250 വര്‍ഷത്തിന് ഇടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് ന്യൂയോര്‍ക്കിനെ കഴിഞ്ഞ ദിവസം പിടിച്ചുകുലുക്കിയത്. വെള്ളിയാഴ്ച അമേരിക്കന്‍ സമയം 10.23നാണ് റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഈ ഭൂചലനത്തില്‍ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയും കുലുങ്ങി.

ഭൂചലനം സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേയും കുലുക്കി എന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയില്‍ ഇടിമിന്നലടിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫോട്ടോഗ്രാഫര്‍ ഡാന്‍ മാര്‍ട്ടിന്‍ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. 

ന്യൂജേഴ്‌സിയിലെ ട്യൂക്സ്ബെറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. തുടർചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് നൂവാർക്ക്, ജെഎഫ്കെ വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ താൽകാലികമായി നിർത്തിവെച്ചിരുന്നു. 

MORE IN WORLD
SHOW MORE