ഇറാന്റെ തിരിച്ചടി ഭയന്ന് ഇസ്രായേൽ; ജിപിഎസ് വിച്ഛേദിച്ചു; സൈനികരുടെ അവധി റദാക്കി

Israeli security forces
SHARE

ജിപിഎസ് സേവനങ്ങൾ തടഞ്ഞും സൈനികര്‍ക്കുള്ള അവധി റദ്ദാക്കിയും,വ്യോമ പ്രതിരോധം വർധിപ്പിച്ചും ഇസ്രായേൽ. സിറിയയിൽ വ്യോമാക്രമണത്തിൽ രണ്ട് ഇറാനിയൻ ജനറൽമാർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാനിൽ നിന്നുള്ള പ്രതികാര നടപടി ഉണ്ടാകുമെന്ന് ഭയന്നാണ് ഇസ്രായേല്‍ നടപടി. ഗൈഡഡ് മിസൈലുകളും ഡ്രോണുകളും തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രാജ്യത്തുടനീളമുള്ള നാവിഗേഷൻ സേവനങ്ങളെ തടസ്സപ്പെടുത്തിക്കൊണ്ട് ഇസ്രായേൽ അധികൃതർ ജിപിഎസ് ജാമിംഗ് ഏര്‍പ്പെടുത്തിയത്. ജി.പി.എസ് ആശ്രയിക്കുന്ന ആയുധങ്ങൾ ഇത് മൂലം ഉപയോഗശൂന്യമാകുമെന്നാണ് പ്രതീക്ഷക്കുന്നത്. ടെൽ അവീവ്, ജറുസലേം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകള്‍ക്ക് ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ആപ്പ് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 

ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് എല്ലാ യൂണിറ്റുകളുടെയും അവധി താൽക്കാലികമായി നിർത്തിവച്ചു. ഇസ്രായേലിന്റെ എല്ലാ അതിർത്തികളിലും സൈന്യത്തെ വിന്യസിക്കുകയും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുൻകരുതൽ നടപടിയായി ടെൽ അവീവിൽ ഷെൽട്ടറുകൾ തുറക്കാനും സൈന്യം ആലോചിക്കുന്നതായി റിപ്പോർട്ടുകള്‍ ഉണ്ട്. 

വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഏപ്രിൽ 5 ന് ശേഷം ഇറാനിൽ നിന്ന് തിരിച്ചടി ഉണ്ടായേക്കുമെന്നാണ് ഇസ്രായേലിന്റെ നിരീക്ഷണം. സിറിയൻ തലസ്ഥാനത്തെ ഇറാനിയൻ നയതന്ത്ര വളപ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ ഖുദ്‌സ് ഫോഴ്‌സിന്റെ ഉന്നത കമാൻഡർ ജനറൽ മുഹമ്മദ് റെസ സഹേദി കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുന്നതിൽ നിന്ന് ഇറാൻ ഇതുവരെ വിട്ടുനിന്നിരുന്നുവെങ്കിലും, അടുത്തിടെ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടി ഇതിനകം പശ്ചിമേഷ്യയെ കൂടുതൽ അസ്ഥിരപ്പെടുത്തും

Israel disables GPS, cancels leaves of IDF amid fears of attack by Iran

MORE IN WORLD
SHOW MORE