അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ഈ വര്‍ഷം പത്താമത്തെ സംഭവം

us-police-car-1
SHARE

അമേരിക്കയിലെ ഒഹിയോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. മരണ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഉമ സത്യ സായ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. 

ഒഹിയോയിലെ ക്ലീവ്​ലാന്‍ഡില്‍ തുടര്‍ പഠനത്തിന് എത്തിയതായിരുന്നു ഉമ. അമേരിക്കയില്‍ ഈ വര്‍ഷം ദുരൂഹസാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തുന്ന പത്താമത്തെ സംഭവമാണ് ഇത്. ഈ വര്‍ഷം മാര്‍ച്ചില്‍ മുഹമ്മദ് അബ്ദുല്‍ അറാഫത് എന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയെ ക്ലീവ്​ലന്‍ഡില്‍ നിന്ന് കാണാതായിരുന്നു. പിന്നാലെ മകനെ വിട്ടുകിട്ടണം എങ്കില്‍ വലിയ തുക മോചനദ്രവ്യം നല്‍കണം എന്ന് പറഞ്ഞ് മുഹമ്മദ് അബ്ദുലിന്റെ മാതാപിതാക്കള്‍ക്ക് ഫോണ്‍ കോള്‍ ലഭിച്ചു. 

ഈ വര്‍ഷം ആദ്യം സയിദ് മസഹിര്‍ അലി എന്ന ഹൈദരാബാദില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി ചിക്കാഗോയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. ഇന്ത്യാനയിലെ പര്‍ഡ്യു സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന നീല്‍ ആചാര്യയുടെ മരണവും ജോര്‍ജിയയില്‍ വിവേക് സെയ്നി എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടതും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.

Another Indian student dies in America

MORE IN WORLD
SHOW MORE