ഗ്ളാസ് ഡോർ തകർന്ന് പരുക്ക്; യുവതിക്ക് 292 കോടി രൂപ നഷ്ടപരിഹാരം

glass-door-shatters-new-york-city-manhattan-supreme-court
SHARE

2015-ൽ ന്യൂയോർക്ക് സിറ്റിയിലെ കെട്ടിടത്തിന്റെ ഗ്ലാസ് ഡോർ തകർന്ന് പരുക്കേറ്റതിനെ തുടർന്ന് മാൻഹട്ടൻ സുപ്രീം കോടതി യുവതിക്ക് 35 മില്യൺ ഡോളർ ഏകദേശം 292 കോടി രൂപ നഷ്ടപരിഹാരം നൽകാന്‍ ഉത്തരവിട്ടു. 36കാരിയായ മേഗൻ ബ്രൗണിന് ഗ്ലാസ് ഡോർ തകർന്ന് മസ്തിഷ്‌കത്തിന് സാരമായ ക്ഷതം സംഭവിച്ചിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോള്‍ വൈറലാണ്. 

ജെപി മോർഗിനിലെ ജീവനക്കാരിയായ മേഗന്‍ 271 മാഡിസൺ അവന്യൂവിലെ കെട്ടിടത്തിലെ ഫിസിക്കൽ തെറാപ്പി സ്ഥാപനത്തിലേക്ക് പോകുമ്പോഴാണ് 7.5 അടി ഉയരമുള്ള ലോബി വാതിൽ തകര്‍ന്ന് വീഴുന്നത്. ‘‘വാതിൽ തകർന്ന നിമിഷം അധികം ഓർമയില്ലെങ്കിലും ആ സമയത്ത് എന്നെ സഹായിക്കാൻ ആളുകൾ ഉണ്ടായിരുന്നു’’ അവൾ മാൻഹട്ടൻ സുപ്രീം കോടതിയിൽ പറഞ്ഞു.

ജെ.പി മോർഗനിലെ അനലിസ്റ്റായിരുന്ന മേഗന്‍ ബ്രൗണ്‍ ഒരു വർഷത്തിനുശേഷം ജോലിയിലേക്ക് മടങ്ങിയെങ്കിലും അവളുടെ പ്രകടനം മോശമായതിനാല്‍ പിന്നീട് ജോലി നഷ്ടപ്പെട്ടു. പിന്നാലെ ദൈനംദിന ജോലികൾ ചെയ്യാൻ കഴിയാതെ വരികയും ചെയ്തു. ഒരു കാലത്ത് തനിക്ക് നന്നായി വഴങ്ങിയിരുന്ന സ്പാനിഷ് ഭാഷ പിന്നീട് എങ്ങനെ മനസ്സിലാക്കണമെന്ന് പൂർണ്ണമായും മറന്നുവെന്നും ബ്രൗൺ കോടതിയില്‍ കൂട്ടിച്ചേർത്തു. മുമ്പ് രണ്ട് തവണ, 2010ലും 2014ലും ഇതേ കെട്ടിടത്തിന് ഗ്ലാസ് ഡോർ തകർന്നതിന്റെ ചരിത്രമുണ്ടെന്നും ബ്രൗൺ കോടതിയെ അറിയിച്ചു. നിലവില്‍ ജെലാറ്റോ ബിസിനസ്സ് നടത്തുകയാണ് മേഗന്‍. കെട്ടിട ഉടമകളായ 271 മാഡിസൺ കമ്പനിയുടെ അശ്രദ്ധയാണ് പരുക്കിന് കാരണമായത് എന്ന് നിർണ്ണയിച്ച ശേഷമാണ് കോടതി ബ്രൗണിന് 35 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നൽകാന്‍ ഉത്തരവിട്ടത്.

Ex-JP Morgan employee gets ₹292 crore after glass door shatters on her

MORE IN WORLD
SHOW MORE