പൂര്‍ണ ആരോഗ്യവതി; അടുത്ത മാസം ദയാവധം; രൂക്ഷ വിമര്‍ശനം, ചര്‍ച്ച

euthanasia-dutch
SHARE

ശാരീരികമായി പൂര്‍ണ ആരോഗ്യവതിയായ ഡച്ച് യുവതി ദയാവധത്തിന് അനുമതി തേടിയ വാര്‍ത്ത ലോകവ്യാപകമായി ചര്‍ച്ചയാവുകയാണ്. വിഷാദം ,ഓട്ടിസം , ബോര്‍ഡര്‍ ലൈന്‍ പേഴ്സണാലിറ്റി തുടങ്ങി ചില മാനസിക ബുദ്ധിമുട്ടുകളാല്‍ വിഷമത്തിലായതിനെത്തുടര്‍ന്നാണ് ഈ യുവതി ദയാവധത്തിന് അനുമതി തേടിയത്. കാമുകനും ഇഷ്ടപ്പെട്ട പെറ്റുകള്‍ക്കുമൊപ്പം ജീവിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്നാണ് 28കാരിയായ സൊറായ ടെര്‍ ബീക്ക് പറയുന്നത്. 

സൊറായയുടെ മാനസിക ബുദ്ധിമുട്ടുകളില്‍ ഇനി തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് ദയാവധത്തെക്കുറിച്ച് സൊറായ തീരുമാനമെടുത്തത്.  നിലവിലെ മാനസികാവസ്ഥയില്‍ പുരോഗതി ഉണ്ടാവാനിടയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം ചെറിയ തോതിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍, ഉത്കണ്ഠ എന്നിവയ്ക്കുള്‍പ്പെടെ ആളുകള്‍ ഈ രീതിയില്‍ ചിന്തിക്കാന്‍ തുടങ്ങിയേക്കുമെന്ന ആശങ്ക ഇതിനോടകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഒരു രക്ഷയും ഇല്ലാതെ അവസാന വഴിയെന്ന നിലയില്‍ മാത്രമേ ദയാവധത്തെ കാണാനാവുകയുള്ളൂവെന്നും എന്നാലിവിടെ എളുപ്പം തിരഞ്ഞെടുക്കാന്‍ ഉതകുന്ന വഴിയെന്ന നിലയിലാണ് ഈ സംഭവം മാറുന്നതെന്നും വിദഗ്ധര്‍ പറയുന്നു. 

2001-ലാണ് നെതർലാൻഡ്‌സ് ദയാവധം നിയമവിധേയമാക്കുന്നത്. ഇതിന് പിന്നാലെ രാജ്യത്ത് ദയാവധത്തിലൂടെ മരണം തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. ഇതോടെ ദയാവധം നിയമവിധേയമാക്കിയ തീരുമാനത്തിനെതിരെയാണ് കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധവും ഉയരുന്നത്.  പ്രതിസന്ധിഘട്ടങ്ങളില്‍ ജീവനൊടുക്കുക എന്നത് എളുപ്പവഴിയായി മാറുന്നത് അംഗീകരിക്കാവുന്നതല്ലെന്നും വിമര്‍ശനം ഉയരുന്നു. 

ജീവിതത്തില്‍ പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്ത് മുന്‍പോട്ട് പോകാനുള്ള മനുഷ്യരുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നതാണ് നെതര്‍ലന്‍ഡ്സിലെ നിയമം. അതേസമയം തന്നെ ദയാവധത്തെ പ്രോത്സാഹിപ്പിക്കുന്നവരും രാജ്യത്തുണ്ട്. സൊറായയുടെ തീരുമാനവും അനുമതിയും ചര്‍ച്ചയായതോടെ ലോകമൊന്നാകെ നിരീക്ഷിക്കുകയാണ് നെതര്‍ലന്‍ഡ്സിലെ നിയമവശങ്ങള്‍. 

Dutch woman chooses euthanasia due to mental health issues ,became discussion

MORE IN WORLD
SHOW MORE