കോവിഡ് വാക്സിനെതിരെ ട്വീറ്റ്; കേസ് നടത്താന്‍ 2 കോടി; പണം നല്‍കുമെന്ന് മസ്ക്

dr-kulvinder-kaur-gill
SHARE

ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് കേസ് നടത്താന്‍ വേണ്ടത് 2 കോടി രൂപ. കോവിഡുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളാണ് അവരെ കുടുക്കിലാക്കിയത്. ക്രൗഡ് ഫണ്ടിങ്ങിനുള്‍പ്പെടെ ഡോക്ടര്‍ ശ്രമിച്ചെങ്കിലും ആവശ്യമായ തുകയൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ വിവരമറിഞ്ഞതോടെ 

പണം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് എക്സ് ഉടമ എലോണ്‍ മസ്ക്. മസ്കിന്‍റെ ട്വീറ്റും വൈറലാണ്.

ലോകത്തെയാകെ ഭീതിപ്പെടുത്തിയ കോവിഡ് 19ന്  പിന്നാലെ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ലോക്ഡൗണിനും കുത്തവെയ്പ്പിനുമെതിരെ സംസാരിച്ചാണ് കുല്‍വിന്ദര്‍ കൗര്‍ ഗില്‍ ആദ്യം രംഗത്തെത്തുന്നത്. എന്നാല്‍ അത്തരം പ്രസ്താവനകള്‍ വഴി ഡോക്ടര്‍ക്ക് നേരിടേണ്ടി വന്നത് കേസുകളും നിയമപോരാട്ടങ്ങളുമാണ്. മെഡിക്കല്‍ വിഭാഗത്തില്‍പ്പെട്ടവരും ട്വിറ്ററിന്‍റെ പഴയ മാനേജ്മെന്‍റുമാണ് ഡോക്ടര്‍ക്കെതിരെ കേസുമായി എത്തിയത്. കാനഡയില്‍ ഫിസിഷ്യനായി ജോലി ചെയ്യുകയായിരുന്നു ഡോ.ഗില്‍.

കാനഡയിലെ ഒന്‍റാറിയോ സര്‍ക്കാരിന്‍റെ കോവിഡ് ലോക്ഡൗണിനെയും വാക്സിനേഷനെതിരെയും പൊതുവായി ട്വിറ്ററില്‍ സംസാരിച്ചതിന്, അവരെ മാധ്യമങ്ങള്‍ ആക്രമിക്കുകയും, പഴയ ട്വിറ്റര്‍ മാനേജ്മെന്‍റ് അവരെ സെന്‍സര്‍ ചെയ്യുകയും മറ്റ് അച്ചടക്ക നടപടികള്‍ അവര്‍ക്കെതിരെ സ്വീകരിക്കുകയും ചെയ്തതായി എക്സ് അറിയിച്ചു.

ക്രൗഡ് ഫണ്ടിങ്ങിനെപ്പറ്റി കഴിഞ്ഞയാഴ്ച്ചയാണ് ഇലോണ്‍ മസ്ക് അറിയുന്നത്. തൊട്ടുപിന്നാലെ അദ്ദേഹം സഹായ സന്നദ്ധത അറിയിക്കുകയായിരുന്നു. കേസുമായി മുന്നോട്ട് പോയതിനാല്‍ കരുതിയ പണത്തിന്‍റെ നല്ലൊരു ശതമാനം നഷ്ടമായിരുന്നു. വാക്സിനെതിരെ അവര്‍ നല്‍കിയ പോസ്റ്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഡോക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരുമായി 23 പേര്‍ക്കെതിരെ  ഡോക്ടര്‍ ഗില്‍ മാനനഷ്ടത്തിന് കേസുകൊടുത്തിരുന്നു. എന്നാല്‍ അത് കോടതി തള്ളിയിരുന്നു

MORE IN WORLD
SHOW MORE