‘മകന് അമിത ഹോം വര്‍ക്ക്’; പരാതി പ്രവാഹം; പിതാവ് അറസ്റ്റില്‍

Handcuff-arrest
SHARE

 മകന്‍റെ ഹോം വര്‍ക്കിനെ കുറിച്ച് പരാതിയുമായി പൊലീസിനെ വിളിച്ച അച്ഛന്‍ അറസ്റ്റില്‍. പൊലീസ് സ്റ്റേഷനിലേക്കും മകന്‍ പഠിക്കുന്ന സ്കൂളിലേക്കും നിരന്തരം വിളിച്ച് ശല്യം ചെയ്തു എന്നാണ് ഇയാള്‍ക്കെതിരായ ആരോപണം. മകന് അമിത ഹോം വര്‍ക്കുകള്‍ സ്കൂളില്‍ നിന്നും നല്‍കുന്നു എന്നാണ് പിതാവിന്‍റെ പരാതി.

യുഎസിലെ ഒഹിയോയില്‍ താമസക്കാരനായ ആദം സീസ്മോറാണ് അറസ്റ്റിലായത്. രണ്ട് കുട്ടികളുടെ അച്ഛനാണ് ഇയാള്‍. വിവാഹ ബന്ധം വേര്‍പിരിഞ്ഞ് കഴിയുന്നതിനാല്‍ കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതും ഇയാളാണ്. പതിവായി അധികം ഹോം വര്‍ക്കുകള്‍ കൊടുത്തയക്കുന്നതിലുള്ള രോഷമാണ് പൊല്ലാപ്പായത്.

മകനും മകള്‍ക്കും സ്കൂളില്‍ നിന്ന് അമിതമായി ഹോം വര്‍ക്കുകള്‍ നല്‍കുന്നു എന്നാണ് പരാതി. സ്കൂളില്‍ പരാതി പറയാന്‍ വിളിച്ച ഇയാള്‍ സ്കൂള്‍ അധികൃതരെയും പ്രിന്‍സിപ്പലിനെയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. പിന്നീട് വിളിച്ചപ്പോള്‍ സ്കൂള്‍ അധികൃതര്‍ ഫോണ്‍ എടുക്കാന്‍ കൂട്ടാക്കിയില്ല. ഇതില്‍ പ്രകോപിതനായി ഇയാള്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു. 19ല്‍ പരം തവണയാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. ഇതിന് പിന്നാലെ വീട്ടിലെത്തിയ െപാലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്കൂള്‍ അധിതകൃതരുടെ പരാതിയില്‍ കേസെടുത്തു.

MORE IN WORLD
SHOW MORE