ബ്രിട്ടീഷ് രാജകുമാരി എവിടെ? അര്‍ബുദ ബാധയെന്ന് വെളിപ്പെടുത്തല്‍

ബ്രിട്ടീഷ് രാജ കുമാരി കേറ്റ് മിഡിൽട്ടൺ എവിടെപ്പോയി ?  ഈ ചോദ്യത്തിന് പിറകിലായിരുന്ന കുറച്ച് ദിവസങ്ങളായി സോഷിൽ മീഡിയ. ഒടുവിൽ ആരാധകരെ വേദനിപ്പിച്ച് കൊണ്ട് അർബുദ ബാധെയെന്ന സത്യം വെളിപ്പെടിത്തിയിരിക്കുകയാണ് വെയിൽസ് രാജകുമാരി.

പൊതു വേദികളിൽ പ്രത്യക്ഷപ്പെട്ടിട്ട് രണ്ട് മാസം .  ഇതോടെയാണ്  വേയിൽസ് രാജകുമാരി എവിടെപ്പോയെന്ന  ചോദ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ഉദര സംബന്ധമായ രോഗത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയമായെന്ന് രാജകുടുംബം പ്രതികരിച്ചെങ്കിലും ആശങ്കകൾ ബാക്കിയായിരുന്നു. ഇപ്പോൾ കേറ്റ് മിഡിൽട്ടൺ തന്നെ യാഥാർഥ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.അർബുദബാധയെ തുടർന്ന് കീമോതെറാപ്പിക്ക് വിധേയയാകുകയാണ് എന്നാണ്  ബ്രിട്ടീഷ് രാജകുടുബം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ കേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. സുഖാമിയിരിക്കുന്നെന്നും ഓരോ ദിവസവും കൂടുതൽ ശക്തയാകുന്നെന്നും  സന്ദേശത്തിൽ കേറ്റ് പറയുന്നു

ചികിൽസയുടെ പ്രാരംഭഘട്ടത്തിലാണ്. ഒരുകുടുംബം എന്ന നിലയിൽ ഞങ്ങൾക്ക് സമയവും സ്വകാര്യതയും ആവശ്യമുണ്ട്. മക്കളോട് കാര്യങ്ങൾ അവർക്ക് മനസിലാകും വിധം വിശദീകരിക്കാനും തനിക്ക് സമയം വേണ്ടി വന്നെന്നും വിഡീയോ സന്ദേശത്തിൽ   കേറ്റ് വ്യക്തമാക്കുന്നു. ആരാധകരുടെ സ്നേഹത്തിന്  നന്ദി പറയാനും രാജകുമാരി മറന്നില്ല. വെയിൽസ് രാജകുമാരിക്ക് രാജ്യത്തിന്ർറെ കരുതലും പിന്തുണയുമുണ്ടെന്ന്  ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എക്സിൽ കുറിച്ചു

kate middleton reveals cancer diagnosis