പോണ്‍ നടിയുമൊത്ത് സൈനികരുടെ ഫോട്ടോഷൂട്ട്; പുനരധിവാസത്തിനെന്ന് യുക്രയിന്‍

soldiers-ukaraine
SHARE

റഷ്യ–യുക്രൈന്‍ യുദ്ധത്തില്‍ അംഗഭംഗം വന്ന സൈനികരുടെ പുനരധിവാസത്തിനും ആത്മവിശ്വാസം കൂട്ടാനും പോണ്‍ നടിക്കൊപ്പം കലണ്ടര്‍ ഫോട്ടോഷൂട്ട്. യുക്രൈന്‍ ആണ് തങ്ങളുടെ സൈനികരുടെ ആത്മവിശ്വാസം കൂട്ടാനായി പുതുവഴി തേടിയത്. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച സൈനികനടപടി ഇന്നും തുടരുകയാണ്. റഷ്യക്ക് മുന്നില്‍ കീഴടങ്ങാതെ നില്‍ക്കാന്‍ യുക്രൈയ്നും സാധിക്കുന്നുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. യുക്രൈന്റെ തന്ത്രപ്രധാന മേഖലകളിലേക്ക് കടക്കാന്‍ ഇപ്പോഴും റഷ്യയ്ക്ക് സാധിച്ചിട്ടില്ല. 

ജോസഫിൻ ജാക്‌സൺ എന്നറിയപ്പെടുന്ന യൂലിയ സെനിയുക്ക് എന്ന പോണ്‍ നടിയാണ്  സൈനികരുടെ കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. സൈനികരുടെ പുനരധിവാസം ഉറപ്പിച്ച് അവരുടെ ജീവിതരീതി മെച്ചപ്പെടുത്താന്‍ കൂടിയാണ് ഈ കലണ്ടര്‍ ഫോട്ടോഷൂട്ട്. ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും പോണ്‍ താരം യൂലിയ തന്‍റെ സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവെച്ചു. 12 സൈനികരെയാണ് കലണ്ടര്‍ ഷൂട്ടിനായി തിരഞ്ഞെടുത്തത്. ഓരോ സൈനികന്റെയും ചിത്രം ഓരോ മാസത്തെ പേജില്‍ കാണാനാകും. സ്യൂട്ടും ടൈയും ധരിച്ചാണ് സൈനികരെത്തുന്നത്. അതേസമയം ഗൗണ്‍ വേഷത്തിലാണ് പോണ്‍നടിയുടെ ചിത്രങ്ങള്‍. കൈകളും കാലുകളും നഷ്ടപ്പെട്ട സൈനികരെയാണ് ഈ കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ കാണാനാവുക. 

പോണ്‍ താരത്തിനൊപ്പമുള്ള സൈനികരുടെ ചിത്രങ്ങളടങ്ങിയ കലണ്ടര്‍ വില്‍പനയില്‍ നിന്നുള്ള വരുമാനം, പരിക്കേറ്റ സൈനികരെ പുനരധിവസിപ്പിക്കാനും കൃത്രിമ അവയവ ചികിത്സയ്ക്കായും മാറ്റിവെയ്ക്കും. യുദ്ധത്തിന് പിന്നാലെ സാമ്പത്തികമായി ഏറെ തകര്‍ന്ന അവസ്ഥയിലാണ് യുക്രൈന്‍. നാറ്റോ അടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്താലാണ് യുക്രൈന്‍ പിടിച്ചു നില്‍ക്കുന്നത്. 

Adult film star pics with soldiers in Ukraine

MORE IN WORLD
SHOW MORE