ഷഹ്ബാസ് ഷെരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രി; രണ്ടാം ഊഴം

pak-03
SHARE

ഷഹബാസ് ഷെരീഫ് രണ്ടാം തവണയും പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 336 അംഗങ്ങളുള്ള സഭയിൽ 201 വോട്ടുകൾക്കാണ് ഷെരീഫിന്റെ ജയം. സ്പീക്കർ സർദാർ അയാസ് സാദിഖ് വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാകിസ്താൻ തെഹ്‍രീക്-ഇ-ഇൻസാഫ്(പിടിഐ) പ്രതിനിധി ഒമർ അയൂബ് ഖാൻ 92 വോട്ടുകൾ നേടി.

നവാസ് ഷെരീഫിന്‍റെ  പാകിസ്താൻ മുസ്ലിം ലീഗ് നവാസ് വിഭാഗവും, ഭൂട്ടോ സർദാരിയുടെ പാകിസ്ഥാന്‍ പീപ്പിൾസ് പാർട്ടിയും ചേർന്ന സഖ്യസർക്കാരിന്റെ പ്രധാനമന്ത്രിയായാണ് 72 കാരനായ  ഷഹ്ബാസ് ഷെരീഫ് തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച രാഷ്ട്രപതിയുടെ വസതിയായ ഐവാൻ-ഇ-സദറിൽ വെച്ച് ഷെഹ്ബാസിന് സത്യവാചകം ചൊല്ലിക്കൊടുക്കും.

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പാകിസ്ഥാന്‍ തെഹ്‍രീക് ഇ ഇന്‍സാഫിന്റെ പിന്തുണയോടെ മത്സരിച്ച സ്ഥാനാർഥികള്‍ പ്രതീക്ഷിച്ചതിലധികം സീറ്റുകള്‍ നേടിയത് മറ്റ് പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായിരുന്നു. അതോടെ വ്യക്തമായ ഭൂരിപക്ഷം നേടിയെടുക്കാന്‍ ആര്‍ക്കും കഴിയാതിരുന്ന പശ്ചാത്തലത്തിലാണ് സഖ്യധാരണയിലെത്തിയത്.

Shehbaz Sharif becomes Pakistan’s Prime Minister for a second time

MORE IN WORLD
SHOW MORE