സ്ഫോടനം പിഎസ്എല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിന് കിലോമീറ്ററുകൾ അകലെ

psl-fans.jpg.image.845.440
photo: FB@PSL
SHARE

പാക്കിസ്ഥാനിലെ ക്വേറ്റയിൽ ബോബ് സ്ഫോടനം നടന്നത് ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ പ്രദർശന മത്സരത്തിനിടെ സ്റ്റേഡിയത്തിന് കിലോമീറ്ററുകൾ അകലെ. സ്ഫോടനത്തിൽ അഞ്ചു പേർക്കു പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  തെഹ്‍രീകെ താലിബാൻ പാക്കിസ്ഥാൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

പാക്കിസ്ഥാനിലെ നവാബ് അക്തർ ഭക്തി സ്റ്റേഡിയത്തിലാണ് പിഎസ്എല്ലിന്റെ ഭാഗമായ മത്സരം നടന്നത്. സ്ഫോടനത്തിനു പിന്നാലെ പ്രദർശന മത്സരം താൽക്കാലികമായി നിർത്തിവച്ചു. താരങ്ങളെ ഡ്രസ്സിങ് റൂമിലേക്കു മാറ്റി. മുൻകരുതലായാണു കളി നിർത്തിവച്ചത്. അനുമതി ലഭിച്ചതോടെയാണ് മത്സരം വീണ്ടും തുടങ്ങിയത്.നിറഞ്ഞ ​ഗാലറിയിലായിരുന്നു പ്രദർശന മത്സരം. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം, മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി തുടങ്ങി പ്രമുഖ താരങ്ങള്‍ പ്രദർശന മത്സരത്തിനെത്തിയിരുന്നു. ക്വെറ്റ ഗ്ലാഡിയേറ്റഴ്സും പെഷവാർ സൽമിയും തമ്മിലായിരുന്നു പ്രദർശന മത്സരം നടത്തിയത്.

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വേറ്റയിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച രാവിലെ എഫ്‌സി മൂസ ചെക്ക്‌പോസ്റ്റിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ക്വേറ്റ പോലീസ് ആസ്ഥാനത്തിനും ക്വേറ്റ കന്റോൺമെന്റിന്റെ പ്രവേശന കവാടത്തിനും സമീപമുള്ള സുരക്ഷാ മേഖലയാണിത്.

explosion took place kilometers away from the stadium during PSL

MORE IN WORLD
SHOW MORE