കലിഫോർണിയയിൽ കൊടുങ്കാറ്റും പേമാരിയും, വെള്ളപ്പൊക്ക ഭീഷണിയിൽ ജനങ്ങൾ

Photo: Twitter, @LisaWhitt2022
SHARE

കലിഫോർണിയയിൽ കൊടുങ്കാറ്റിലും പേമാരിയിലും 17 മരണം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇതേ സമയം ദുരന്ത ബാധിത പ്രദേശത്തു നിന്ന് പതിനായിരക്കണക്കിന് ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കും.

പാസോ റോബിൾസിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ചുവയസ്സുകാരനെ കാണാതായി. കുട്ടിക്കായി ഏഴ് മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല.

പെ‌ട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പ്രധാന ഹൈവേകളിൽ പലതിലും വെള്ളം കയറിയിരിക്കുകയാണ്. പലയിടത്തും ​ഗതാ​ഗത തടസ്സവും രൂക്ഷമാണ്. പേമാരിയിൽ പലയി‌ടത്തും മരങ്ങൾ കടപുഴകിയി‌ട്ടിട്ടുണ്ട്. ഇതോ‌ടെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. 34,000 പേരോട് പലായനം ചെയ്യാനാണ് കാലിഫോർണിയ ​ഗവൺമെന്റ് അറിയിച്ചിട്ടുള്ളത്. കൊ‌ടുങ്കാറ്റും പേമാരിയും ജനുവരി 18 വരെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും വസതി സ്ഥിതി ചെയ്യുന്ന മോണ്ടെസിറ്റോ നഗരത്തിലും കനത്ത മഴയാണ്. മഴയിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലൊസാഞ്ചലസ്, സാൻ ഡീഗോ മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ട്. ഇതോ‌‌ടെ സംസ്ഥാനത്തുടനീളം 20 ദശലക്ഷത്തിലധികം ആളുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

California Floods

MORE IN WORLD
SHOW MORE