ഇസ്ലാം ചരിത്രമുറങ്ങുന്ന 11,000 വസ്തുക്കൾ; വിനോദസഞ്ചാരികളെ കാത്ത് ഖത്തർ

ലോകകപ്പിനൊപ്പം വിനോദസഞ്ചാരികളെയും ആകര്‍ഷിക്കാനൊരുങ്ങുകയാണ് ഖത്തര്‍.  ഫുട്ബോള്‍  ലോകകപ്പിനു മുന്നോടിയായി  ഖത്തറില്‍  പൗരണിക ഇസ്ലാം കലകളുടെ ശേഖരം ഉള്‍‍ക്കൊള്ളുന്ന  മ്യൂസിയം ഓഫ് ഇസ്ലാമിക് അര്‍ട്ട് പ്രവര്‍‍ത്തനമാരംഭിച്ചു. ഇസ്ലാം ചരിത്രമുള്‍‍ക്കൊള്ളുന്ന 11,000 ത്തിലധികം വസ്തുക്കളാണ് ഇവടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 

പൗരണിക ഇസ്ലാമിക ലോകം  അടുത്തറിയാനുള്ള അവസരമാണ്  നവികരണത്തിനു ശേഷം പ്രവര്‍‍ത്തനമാരംഭിച്ച  മ്യൂസിയം ഓഫ് ഇസ്ലാമിക് അര്‍ട്ട് ഒരുക്കുന്നത്. അതിശയിപ്പിക്കുന്ന രീതിയിലുള്ള വാസ്തുവിദ്യയാണ്  പ്രധാന ആകര്‍‍ഷണം.

ഇസ്ലാമിക ലോകം മിഡില്‍‍ ഈസ്റ്റിലും പിന്നീട് യൂറോപ്പിലേക്കും  വ്യാപിച്ചതിന്റെ  ചരിത്രമാണ് ആദ്യത്തെ നിലയില്‍‍ ഒരുക്കിയിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നീല ഖുറാന്‍ മുതല്‍ 3 ഭ‍ൂഖണ്ഡങ്ങളില്‍‍ നിന്നുള്ള പുരാവസ്തുക്കളാണ്  രണ്ടാം നിലയില്‍‍ . ഈ വര്‍‍ഷം അവസാനത്തോടെ 1.2 ദശലക്ഷം  ആളുകള്‍‍  സന്ദര്‍‍ശിക്കുമെന്നാണ് അധികൃതര്‍‍ കണക്കാക്കുന്നത്.