മഹ്സ അമിനിയുടെ മരണം; പ്രക്ഷോഭം വ്യാപിക്കുന്നു; 31 മരണം

iran
SHARE

മതപൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതി മരിച്ചതിനെ തുടര്‍ന്ന് ഇറാനില്‍ ആരംഭിച്ച പ്രക്ഷോഭം വ്യാപിക്കുന്നു. പൊലീസ് നടപടിയില്‍ 31 പേര്‍ മരിച്ചു. മുപ്പത്തിലധികം നഗരങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. രാജ്യത്ത് ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി. 

മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണത്തിനു പിന്നാലെ ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട കലാപം വ്യാപിക്കുകയാണ്. വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ 31 പേരാണ് മരിച്ചത്. നൂറുകണക്കിന് പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാനമായ ടെഹ്‍റാനിലടക്കം മുപ്പതോളം നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു. പൊലീസ് സ്റ്റേഷനുകളും സര്‍ക്കാര്‍ മന്ദിരങ്ങളും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി. പ്രക്ഷോഭകരിലേറെയും സ്ത്രീകളാണ്. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിലാണ് മാഷ അമീനിയെ കഴിഞ്ഞയാഴ്ച പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലിരിക്കെ അമീനിക്ക് ഹൃദയാഘാതം ഉണ്ടായെന്നും കുഴഞ്ഞുവീണ് മരിച്ചുവെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാല്‍ മാഷ അമീനിക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് മര്‍ദനത്തിലാണ് കൊല്ലപ്പെട്ടതെന്നും കുടുംബം ആരോപിച്ചു. ഇതിനു പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. കഴിഞ്ഞ ദിവസങ്ങളില്‍ മൂറുകണക്കിന് സ്ത്രീകള്‍ ശിരോവസ്ത്രം അഴിച്ചുമാറ്റി അഗ്നിക്കിരയാക്കി പ്രതിഷേധിച്ചിരുന്നു. സ്ത്രീകള്‍ കടുത്ത നിയന്ത്രണം നേരിടുന്ന ഇറാനിീല്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടംകൂടിയാണ് ഇപ്പോള്‍ നടക്കുന്നത്.  പ്രതിഷേധം വ്യാപിച്ചതോടെ പലസ്തലത്തും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. തെറ്റായ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് അറിയിച്ചു. 

MORE IN WORLD
SHOW MORE