അഴിമതിയിൽ മോദിക്ക് കയ്യടി; നവാസ് ഷെരീഫിന് വിമർശനം; ഇമ്രാൻ ഖാന്റെ പരാമർശം

imrankhanwb
SHARE

അഴിമതി വിഷയത്തിൽ  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.  നവാസ് ഷെരീഫുമായി മോദിയെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഇമ്രാൻ ഖാന്റെ പരാമർശം. വിദേശരാജ്യങ്ങളിൽ കോടിക്കണക്കിന് സമ്പാദ്യമുള്ളത് നവാസ്ഷെരീഫിനാണെന്നും മറ്റൊരു നേതാവിനുമില്ലെന്നും ഇമ്രാൻ പറയുന്നു.

നിയമവാഴ്ച ഇല്ലാതാകുമ്പോഴാണ് രാജ്യങ്ങളിൽ  അഴിമതി നടക്കുന്നത്. വിദേശത്ത് ഒരു ബില്യൺ മൂല്യമുള്ള സ്വത്തുവകകൾ സ്വന്തമായുള്ള ഏതെങ്കിലും ഒരു നേതാവിനെ നിങ്ങൾക്ക് കാണിച്ചുതരാനാകുമോയെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തിന് പുറത്ത് എത്ര ആസ്തിയാണ് ഉള്ളതെന്നും ഇമ്രാൻ ചോദിക്കുന്നു.  നവാസിന്റെ ആസ്തി നമ്മുടെ ചിന്തക്കും അപ്പുറത്താണെന്നും ഇമ്രാൻ പൊതുസമ്മേളനത്തിൽ പറഞ്ഞു. 

MORE IN WORLD
SHOW MORE