രാജ്ഞിയുടെ മൃതദേഹപേടകത്തിനു മുകളിൽ ക്ഷണിക്കപ്പെടാത്ത ‘അതിഥി’; വൈറൽ

queenwbnew
SHARE

എലിസബത്ത് രാജ്ഞിയുടെ പ്രൗഢഗംഭീരമായ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത് 2000ത്തോളം ക്ഷണിക്കപ്പെട്ട അതിഥികൾ. പക്ഷേ അതിലൊരു ‘അതിഥി’യെ ആരും ക്ഷണിച്ചിട്ട് വന്നതല്ല. അതിഥിക്ക് എട്ടു കാലുകളും ഉണ്ടായിരുന്നു. എവിടെ നിന്നും വന്നെന്നറിയാത്ത ഒരു ചിലന്തി രാജ്ഞിയുടെ മൃതദേഹം വഹിക്കുന്ന പേടകത്തിനു മുകളിലൂടെ നീങ്ങി. ഇത് ക്യാമറയിൽ പതിഞ്ഞതോടെ ക്ഷണിക്കപ്പെടാത്ത അതിഥിയെ ലോകമൊന്നടങ്കം വീക്ഷിച്ചു. സംസ്കാരച്ചടങ്ങുകൾ നടന്ന വെസ്റ്റ്മിൻസ്റ്റർ ആബേയിലായിരുന്നു ചിലന്തി പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങള്‍ക്കകം ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലും വൈറലായി. 

മൃതദേഹം വഹിച്ച പേടകത്തിനു മുകളിലായി, ബക്കിംഹാം കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ നിന്നും പറിച്ചെടുത്ത് അലങ്കരിച്ച റീത്തിനു ചുറ്റും ചിലന്തി നടന്നു നീങ്ങി.ചാൾസ് മൂന്നാമന്റെ‘ സ്നേഹം നിറഞ്ഞ ഓർമകൾ’എന്ന  വാക്കുകളെഴുതിയ ബോർഡിനു മുകളിലൂടെയും ചിലന്തി പതിയെ നീങ്ങിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിന്നാലെ ബൊക്കെയുടെ മുകളിലൂടെ നീങ്ങിയ ചിലന്തി തുടർന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 

MORE IN WORLD
SHOW MORE