കോവിഡ് ഭീതി ലോകത്തെ വിട്ടൊഴിയാറായി; സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് ലോകാരോഗ്യ സംഘടന

who
SHARE

കോവിഡ് ഭീതി ലോകത്തെ  വിട്ടൊഴിയാറായതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് ലോകാരോഗ്യ സംഘടന മേധാവി.   ലോകരാജ്യങ്ങള്‍‍ ജാഗ്രത തുടരണമെന്നും ഡയറക്ടര്‍‍ ജനറല്‍ മുന്നറിയിപ്പ് നല്‍കി. 2019 അവസാനത്തോടെ ചൈനയില്‍‍ നിന്നുയര്‍‍ന്നുവന്ന കോവിഡ് മൂലം ഇതുവരെ ഏകദേശം 65 ലക്ഷം അളുകളാണ്  മരിച്ചത്. . ആഗോള സമ്പദ് വ്യവസ്ഥയെയും ആരോഗ്യസംരക്ഷണ സംവിധാനങ്ങളെയും അപ്പാടെ തകര്‍‍ത്ത വൈറസ് 606 ദശലക്ഷം ആളുകളെ ബാധിച്ചുവെന്നാണ് കണക്കുകള്‍‍. എന്നാല്‍‍ വാക്സിനുകളുടെ വരവോടെ മരണനിരക്ക് ഗണ്യമായി കുറഞ്ഞു. ഇതോടെ ഇന്ത്യയുള്‍പ്പെടെ പലരാജ്യങ്ങളും നിയന്ത്രണങ്ങള്‍ പതിയെ കുറയ്ക്കാന്‍ തുടങ്ങി.

അപകടകാരിയായ ‍ ഒമിക്രോണ്‍‍ വകഭേദം നിയന്ത്രണവിധേയമായതും ശുഭാപ്തിവിശ്വാസത്തോടെയാണ്  നോക്കിക്കാണുന്നതെന്ന്  ടെഡ്രോസ് അദനം ഗബ്രിയേസൂസ് പറഞ്ഞു. 2020 ജനുവരിയില്‍‍ രാജ്യാന്തര ആരോഗ്യ അടിയന്തരവസ്ഥ പ്രഖൃപിച്ചതിനു ശേഷം  ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് .  എങ്കിലും  ആരോഗ്യ നയങ്ങള്‍‍  സൂഷ്മമായി പുനപരിശോധിച്ച് കോവിഡും മറ്റു ഭാവി വൈറസുകള്‍‍ക്കുമെതിരെ രാജ്യങ്ങള്‍ ജാഗ്രതപുലര്‍‍ത്തണമെന്ന് ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.  അപകട സാധ്യത കൂടുതലുള്ള മേഖലകളില്‍‍ 100% വാക്സിനേഷന്‍‍ നല്‍‍കണമെന്നും അദ്ദേഹം അഭ്യര്‍‍ഥിച്ചു.

MORE IN WORLD
SHOW MORE