മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുമെന്ന് ഇലോൺ മസ്‌ക്; കളി കാര്യമായപ്പോൾ തടിതപ്പി

elon-musk-manchester-united
SHARE

ബ്രിട്ടിഷ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങാൻ പോവുകയാണെന്ന കോടീശ്വരൻ ഇലോൺ മസ്കിന്റെ തമാശയിൽ സമൂഹമാധ്യമങ്ങൾ ആശയക്കുഴപ്പത്തിലായി. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇടതുപാതിയെയും ഡെമോക്രാറ്റിക് പാർട്ടിയുടെ വലതുപാതിയെയും താൻ പിന്തുണയ്ക്കുന്നു എന്ന തമാശ രൂപേണയുള്ള ട്വീറ്റിനു പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങുകയാണെന്ന് മസ്ക് ട്വീറ്റ് ചെയ്തത്.

ഇതോടെ പ്രഖ്യാപനം ഗൗരവമായി കണ്ട് ആരാധകർ രംഗത്തെത്തി. തുടർന്ന് കളി കാര്യമായെന്നു തോന്നിയപ്പോഴാണ് ഒരു സ്പോർട്സ് ക്ലബ്ബും വാങ്ങുന്നില്ലെന്നും അഥവാ ഏതെങ്കിലും വാങ്ങിയാൽ അതു മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരിക്കുമെന്നും വിശദീകരിച്ചത്. 

ട്വിറ്റർ ഏറ്റെടുക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും പിന്നീട് അതിൽ നിന്നു പിന്നോട്ടു പോയതിനെത്തുടർന്ന് നിയമനടപടി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മസ്കിന്റെ തമാശ തിരയിളക്കമുണ്ടാക്കിയത്. 

MORE IN WORLD
SHOW MORE