‘പുടിന്റെ മരണംവരെ തുടരും’; സ്വന്തം നഗ്ന ചിത്രം വിറ്റ് സൈന്യത്തിന് താങ്ങ്..!

woman-ukraine
SHARE

യുക്രെയ്ന്‍‌ ജനത ഒന്നടങ്കം റഷ്യക്കെതിരായ പോരാട്ടം തുടരുകയാണ്. അധിനിനേശത്തിനെതിരെ പൊരുതുന്ന സൈന്യത്തിന് തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ പൗരന്മാര്‍ മുന്നിലുണ്ട്. ഇപ്പോഴിതാ ഒരുസംഘം സ്ത്രീകള്‍ ഇതിനായി തിരഞ്ഞെടുത്ത മാര്‍ഗമാണ് വാര്‍ത്തയാകുന്നത്. തങ്ങളുടെ നഗ്ന ചിത്രങ്ങള്‍ വിറ്റ് സൈന്യത്തിനെ സാമ്പത്തികമായി സഹായിക്കുകയാണിവര്‍. മുന്ന് മാസത്തിനകം 700,000 ഡോളര്‍ അതായത്, 54 കോടി രൂപ അവര്‍ സ്വരൂപിച്ച് സൈന്യത്തിന് നല്‍കിയതായാണ് ബിസിനസ്‍ ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടെര്‍ ഓണ്‍ലി ഫാന്‍സ് എന്ന വെബ്സൈറ്റ് വഴി ക്യാംപയിന്‍ ആരംഭിക്കുകയാണ് ഇവര്‍ ചെയ്തത്. നടാഷിയ നാസ്കോ എന്ന യുവതിയാണ് നേതൃത്വം നല്‍കുന്നത്. മാര്‍ച്ചില്‍ തുടങ്ങിയ പദ്ധതി വലിയ വിജയമാണെന്ന് ഇവര്‍ അഭിമുഖത്തില്‍ പറയുന്നു. റഷ്യ–യുക്രെയ്ന്‍ പോരാട്ടം അരംഭിച്ച സമയത്ത് താന്‍ ചെയ്ത ഒരു ട്വീറ്റാണ് തുടക്കം. ഖാര്‍കിവില്‍നിന്ന് തന്റെ ഒരു ബന്ധുവിനെ പുറത്തുകടത്തുന്നതിന് സ്വന്തം കാറുള്ള ആരെങ്കിലും സഹായിക്കുമോ എന്ന് അഭ്യര്‍ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു. പ്രതിരണമുണ്ടായില്ല. ഹായിക്കുന്നവര്‍ക്ക് തന്റെ നഗ്‌ന ചിത്രം അയച്ചു തരാമെന്ന് കൂടി പറഞ്ഞു. അഞ്ചു മിനിറ്റിനുള്ളില്‍ പത്തിലേറെ പേര്‍ മെസേജയച്ചു. തമാശയായി പറഞ്ഞതാണെങ്കിലും ബന്ധുവിനെ സുരക്ഷിതമായി ഖാര്‍കിവില്‍നിന്നും പുറത്തുകടത്തിയ ആള്‍ക്ക് അവര്‍ ആദ്യമായി തന്റെ നഗ്‌ന ചിത്രം അയച്ചുകൊടുത്തു.

ഇത് വലിയ ഒരു ആശയമായി. സുഹൃത്തായ അനസ്‌തേസിയ കുച്‌മെന്റകോയുമായി ചേര്‍ന്ന് അവര്‍ 'ടെര്‍ ഓണ്‍ലി ഫാന്‍സ്' എന്ന കാമ്പയിന്‍ ആരംഭിച്ചു. ടെര്‍ ഓണ്‍ലി ഫാന്‍സ്' എന്ന പേരില്‍ സ്വന്തമായി സൈറ്റ് ആരംഭിച്ചു. കാമ്പെയിനുമായി സഹകരിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ നഗ്‌ന ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാനാവും. എന്നാല്‍ അഡല്‍റ്റ് സൈറ്റായ ഓണ്‍ലി ഫാന്‍സില്‍ നിന്ന് വിഭിന്നമായിരുന്നു ഇത്. കാമ്പെയിനിലൂടെ ലഭിക്കുന്ന പണം നഗ്‌ന ചിത്രം പോസ്റ്റ് ചെയ്തവര്‍ക്കല്ല, യുക്രൈന്‍ സൈന്യത്തിനാണ് പോവുക. ബാക്കി പണം അഭയാര്‍ഥികള്‍ക്കും നല്‍കും. 

45 സ്ത്രീകളും രണ്ട് പുരുഷന്‍മാരും ആദ്യം പങ്കാളികളായി. ഞങ്ങള്‍ ലൈംഗിക തൊഴിലാളികളല്ല, യുദ്ധത്തിന്റെ ആവശ്യത്തിനു വേണ്ടി മാത്രമാണ് ഈ പണം സ്വരൂപിക്കുന്നത് എന്ന് ഞങ്ങള്‍ സൈറ്റിലൂടെ വ്യക്മാക്കിയിട്ടുണ്ട്. ഈ സംരംഭം ഉടനെയൊന്നും അവസാനിപ്പിക്കില്ല എന്നും ഇവര്‍ പറയുന്നു. പുടിന്‍ മരിക്കുകയും റഷ്യ അധിനിവേശം അവസാനിപ്പിക്കുകയും ചെയ്യുന്നതു വരെ ഈ പദ്ധതി തുടരാനാണ് ഉദ്ദേശമെന്നാണ് നടാഷിയ വ്യക്തമാക്കുന്നത്. 

MORE IN WORLD
SHOW MORE