ചൈനയുടെ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി; വെല്ലുവിളിയുയര്‍ത്തി ജി 7 രാജ്യങ്ങള്‍

g7-china
SHARE

ചൈനയുടെ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിക്ക് വെല്ലുവിളിയുയര്‍ത്തി ജി 7 രാജ്യങ്ങള്‍. ആഗോള അടിസ്ഥാനസൗകര്യവികസന പദ്ധതികളില്‍ നിക്ഷേപത്തിന്   600 ബില്യണ്‍ ഡോളര്‍ വകയിരുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന്  ജി 7 ഉച്ചകോടിയെ അഭിസംബോധന ചെയ്യും. വിവിധ രാഷ്ട്രത്തലവന്‍മാരുമായി അദ്ദേഹം ചര്‍ച്ച നടത്തും. 

വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ നിക്ഷേപിക്കാനാണ് ജി സെവന്‍ രാജ്യങ്ങള്‍ 600 ബില്യണ്‍ ഡോളര്‍ വകയരുത്തിയത്. അഞ്ച് വര്‍ഷത്തെ നിക്ഷേപം, സഹായമല്ല ലാഭം ലക്ഷ്യമിട്ട് തന്നെയാണെന്ന് അമേരിക്ക വ്യക്തമാക്കി. സര്‍ക്കാര്‍, സ്വകാര്യ നിക്ഷേപകര്‍ പദ്ധതിയല്‍ ഭാഗമാകും. കാലാവസ്ഥ വ്യതിയാനം, ആരോഗ്യം, ലിംഗനീതി, സാങ്കേതികവിദ്യ ഇങ്ങനെ വിവിധ മേഖലകളില്‍ മുന്നോട്ടു പോകാന്‍ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതാണ് നിക്ഷേപപദ്ധതിയെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. 

നിര്‍മാണമേഖല അടക്കി വാഴുന്ന ചൈനക്ക് തിരിച്ചടിയാണ് ജി സെവന്‍റെ പുതിയ തീരുമാനം. ചൈനീസ് സര്‍ക്കാര്‍ നേരിട്ടാണ് മുതല്‍മുടക്കുന്നതെങ്കില്‍ ജി 7 പദ്ധതിയില്‍ സ്വകാര്യധനകാര്യ സ്ഥാപനങ്ങളും പങ്കാളികളാണ്. ഇതോടെ  ചെറു രാജ്യങ്ങള്‍ ചൈനയുടെ കടക്കാരാകുന്ന  രീതിയില്‍ കുറവ് വരും. അതേസമയം കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച സെഷനില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. അഞ്ച് ഉഭയകക്ഷി ചര്‍ച്ചകളും ഇന്ന് പ്രധാനമന്ത്രിക്കുണ്ട്. കനേഡിയന്‍ പ്രധാനമന്ത്രി,ദക്ഷിണാഫ്രിക്ക, ഇന്തോനീഷ്യ പ്രസിഡന്‍റുമാര്‍, ജര്‍മന്‍ ചാന്‍സലര്‍, ഇയു കമ്മിഷന്‍ പ്രസിഡന്‍റ് എന്നിവരുമായി നരേന്ദ്രമോദി പ്രത്യേകം ചര്‍ച്ചകള്‍ നടത്തും. നേരത്തെ അര്‍ജന്‍റീനിയന്‍ പ്രസിഡന്‍റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. 

MORE IN WORLD
SHOW MORE