അഫ്ഗാന് ഇന്ത്യയുടെ കൈത്താങ്ങ്; രണ്ട് വിമാനങ്ങൾ കാബൂളിൽ; നയമാറ്റത്തിൽ സൂചന

afghan-help
SHARE

ഭൂകമ്പം തകര്‍ത്ത അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ കൈത്താങ്ങ്. അടിയന്തര സഹായവുമായി രണ്ട് വിമാനങ്ങള്‍ കാബൂളിലെത്തി. കാബൂളിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം പുനരാരംഭിച്ചു. താലിബാന്‍ ഭരണം പിടിച്ചതോടെ അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്രബന്ധം ഇന്ത്യ അവസാനിപ്പിച്ചിരുന്നു. താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കുന്നില്ലെങ്കിലും ഇന്ത്യയുടെ അഫ്ഗാന്‍ നയത്തില്‍ മാറ്റം വരുന്നതായാണ് സൂചന. 

താല്‍ക്കാലിക ടെന്‍റ് നിര്‍മാണ സാമഗ്രികളും പുതപ്പുകളും വിരികളുമടക്കം അത്യാവശ്യ സാധനങ്ങളുമായാണ് വ്യോമസേന വിമാനം  കാബൂളിലെത്തിയത്.  തലിബാന്‍ അധികാരം പിടിച്ച ശേഷം ആദ്യമായാണ് ഒരിന്ത്യന്‍ സൈനിക വിമാനം അഫ്ഗാന്‍ അതിര്‍ത്തി കടക്കുനനത്. സാഹയ സാമഗ്രികള്‍ യുഎന്‍ കാര്യാലയത്തിലും  റെഡ് ക്രസന്‍റിനുമായി കൈമാറും.  അഫ്ഗാന്‍ ജനതയുമായി തലമുറകളായി നിലനില്‍ക്കുന്ന ആത്മബന്ധം തുടരുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്മമാക്കി.. ദുരന്തം കണക്കിലെടുത്ത് പത്ത് മാസം മുമ്പ് അടച്ച കാബൂളിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം പുനരാരംഭിച്ചു.  സന്നദ്ധസഹായത്തിന്‍റെ ഏകോപനത്തിന് മാത്രമായാണ് ഉദ്യോഗസ്ഥ സംഘത്തെ അയച്ചതെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. അതേസമയം, രണ്ടാഴ്ച മുമ്പ് വിദേശകാര്യമന്ത്രാലയത്തിലെ ജോയന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കാബൂളിലെത്തി തലിബാന്‍ മന്ത്രിസഭാംങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. 

അഫ്ഗാനിസ്ഥാനുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായാണ് സൂചന. ചൈന, റഷ്യ, ഇറാന്‍, പാക്കിസ്ഥാന്‍ തുടങ്ങി വിവിധ രാജ്യങ്ങളുടെ  നയതന്ത്രകാര്യാലയങ്ങള്‍ ഇതിനോടകം കാബൂളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. തന്ത്രപ്രധാനരാജ്യത്ത് നയതന്ത്ര ദൗത്യം പുനരാരംഭിക്കുന്നത്  ഇന്ത്യ പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞയാഴ്ച കാര്‍ത്തെ പര്‍വാന്‍ ഗുരുദ്വാരയില്‍ ഭീകരാക്രമണമുണ്ടായത്. ഉദ്യോഗസ്ഥരുടെയും കാര്യാലയത്തിന്‍റെയും സുരക്ഷ ഉറപ്പാക്കിയശേഷമെ എംബസിയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കാനിടയുള്ളൂ.

MORE IN WORLD
SHOW MORE