അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം; 130 പേർ കൊല്ലപ്പെട്ടു; 250 പേർക്ക് പരുക്ക്

afhanistan-22
ചിത്രം;ഗൂഗിൾ
SHARE

അഫ്ഗാനിസ്ഥാനിലെ ഖോഷ്ടിൽ ഉണ്ടായ ഭൂകമ്പത്തിൽ 130 പേർ കൊല്ലപ്പെട്ടു. ഏകദേശം 250 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരുടെ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം പാക് അതിർത്തിയാണ്. വീടുകൾക്കും കെട്ടിടങ്ങൾക്കുമടക്കം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ശക്തിയേറിയ ഭൂചലനമാണ് ഉണ്ടായതെന്ന് പെഷവറിലെ ആളുകളും പ്രതികരിച്ചു. 

അയൽരാജ്യങ്ങളായ ഇന്ത്യയിലും പാകിസ്ഥാനിലും ചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പാക്ടിക പ്രവിശ്യയിലാണ് കൂടുതൽ മരണം സംഭവിച്ചതെന്നും അവിടെനിന്ന് മാത്രം 100 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും പരുക്കേറ്റ 250 പേരെ ആശുപത്രികളിലേക്ക് മാറ്റിയെന്നും താലിബാൻ മന്ത്രി മുഹമ്മദ് നസിം ഹഖാനി പറഞ്ഞു. മരിച്ച മറ്റുള്ളവർ ഖോഷ്ട്, നങ്കാർഹർ പ്രവിശ്യകളിൽ നിന്നുള്ളവരാണ്. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം പാകിസ്ഥാനിൽ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല. 

MORE IN WORLD
SHOW MORE