ഇന്ധനക്ഷാമം അതിരൂക്ഷം; വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് ശ്രീലങ്ക; സ്കൂൾ പഠനം ഓൺലൈൻ മാത്രം

Sri-lanka-crisis
SHARE

ഇന്ധനക്ഷാമം രൂക്ഷമായ ശ്രീലങ്കയിൽ തിങ്കളാഴ്ച മുതൽ സർക്കാർ ഓഫിസുകൾ അടച്ചിടും. പൊതുഗതാഗത സംവിധാനമില്ലാത്ത സാഹചര്യത്തിൽ ആരോഗ്യമേഖലയുൾപ്പെടെ അവശ്യസേവന വിഭാഗങ്ങളിൽ മാത്രം ജോലി ചെയ്യുന്നവർ ഓഫിസിൽ എത്തിയാൽ മതിയെന്നാണറിയിപ്പ്. സ്കൂളുകളിൽ പഠനം പൂർണമായും ഓൺലൈനിലേയ്ക്ക് മാറ്റാനും നിർദേശിച്ചു.

സ്കൂൾ ബസുകൾ പലതും ഓടാൻ കഴിയാത്ത സാഹചര്യമാണ്. പകൽ വൈദ്യുതിയുമില്ല. സർക്കാർ അടുത്തിടെ കമ്പനികൾക്ക് 2.5% സാമൂഹിക സേവന നികുതി ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച അവധിയും പ്രഖ്യാപിച്ചിരുന്നു.

വിദേശ നാണയശേഖരം കാലിയായതിനാൽ ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനാകാതെ വലിയ പ്രതിസന്ധിയിലാണ്  ശ്രീലങ്കൻ ഭരണകൂടം. ഇന്ധനക്ഷാമം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കുന്നതെന്ന് ആഭ്യന്തര, പൊതുഭരണ മന്ത്രാലയം അറിയിച്ചു.

MORE IN WORLD
SHOW MORE