മരിക്കുന്ന യുവത്വത്തെപ്പറ്റി പോസ്റ്റ്; പിന്നാലെ 19 കാരനായ ടിക്ടോക് താരം മരിച്ച നിലയിൽ

cooper
SHARE

മരിക്കുന്ന യുവത്വത്തെക്കുറിച്ച് ടിക് ടോക്കിൽ സന്ദേശം കുറിച്ച് മണിക്കൂറുകൾക്ക് ശേഷം 19 കാരനായ ടിക് ടോക് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ കാലിഫോർണിയയിൽ നിന്നുള്ള കൂപ്പർ നൊറിഗയെ ലോസ് ഏഞ്ചൽസിനടുത്തുള്ള ഒരു മാളിന്റെ പാർക്കിംഗ് സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്ററ് റിപ്പോർട്ട് ചെയ്യുന്നു.

യുവാവിന്റെ ശരീരത്തിൽ ആക്രമണത്തിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ ഇരുപത് ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള താരമാണ് കൂപ്പർ. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ഇയാൾ മരണത്തെക്കുറിച്ച് ടിക് ടോക്കിൽ സന്ദേശം പോസ്റ്റ് ചെയ്തത്. പോസ്റ്റും തുടർന്നുള്ള മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ആരാധകർ സംശയിക്കുന്നത്.

മാനസികാരോഗ്യത്തിനായി താൻ ഒരു ഡിസ്‌കോർഡ് പേജ് ആരംഭിക്കുകയാണെന്ന് ഈ മാസം 4 ന് കൂപ്പർ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. ആളുകൾക്ക് പുറത്തിറങ്ങാനും സ്വയം പ്രകടിപ്പിക്കാനുമുള്ള സുരക്ഷിതമായ ഇടമാണിതെന്നും കൂപ്പർ വെളിപ്പെടുത്തിയിരുന്നു. ലിപ്-സിങ്ക് വീഡിയോകളും ചെറിയ സ്കെച്ചുകളും പോസ്റ്റ് ചെയ്ത് ജനപ്രിയനായിരുന്ന കൂപ്പറിന്റെ ദുരൂഹമരണത്തിന്റെ കാരണം അന്വേഷിക്കുകയാണ് പൊലീസ്.

MORE IN WORLD
SHOW MORE