മാതാപിതാക്കള്‍ ബിരുദദാന ച‌ടങ്ങിനെത്തിയില്ല; ഒറ്റപ്പെട്ടു; പൊ‌‌ട്ടിക്കരഞ്ഞ് യുവാവ്; നോവായി കുറിപ്പ്

mancries
SHARE

 മക്കളെ സ്നേഹിക്കുകയും അവര്‍ക്ക് വേണ്ടതൊക്കെ ഒപ്പം നിന്ന് ആവശ്യപ്പെടുന്നതിന് മുന്‍പ് തന്നെ നടത്തികൊ‌ടുക്കുകയും ചെയ്യുന്ന രക്ഷിതാക്കളുണ്ട്. എന്നാല്‍ ജീവിതത്തില്‍ വലിയ ചില വേദനകള്‍ സമ്മാനിച്ച രക്ഷിതാക്കളെ കുറിച്ച് യുവാവെഴുതിയ കുറിപ്പ് വൈറലാകുകയാണ്. കുട്ടിക്കാലത്ത് താൻ മെഡലുകളും അവാർഡുകളും നേടിയപ്പോൾ പോലും തന്റെ മാതാപിതാക്കൾ ഒരിക്കലും തനിക്കൊപ്പം ഉണ്ടായിട്ടില്ലെന്ന സങ്ക‌ടമാണ് യുവാവ് പങ്കുവയ്ക്കുന്നത്

. തന്റെ ബിരുദദാന വേളയിൽ, സ്റ്റേജിൽ പേര് വിളിച്ചപ്പോൾ ആത്മവിശ്വാസത്തോടെ നടക്കാൻ ശ്രമിച്ചു, പക്ഷേ മാതാപിതാക്കൾ വന്നില്ലെന്ന് മനസ്സിലാക്കിയപ്പോൾ നിയന്ത്രണം വി‌ട്ട് പൊട്ടിക്കരഞ്ഞ സംഭവമാണ്മ യുവാവ് ഓര്‍ത്തെ‌ുക്കുന്നത്. എനിക്ക് വീണ്ടും സന്തോഷവും സങ്കടവും കലർന്നതായി തോന്നി, ഞാൻ വലത്തോട്ട് നോക്കി, ഇടത്തോട്ട് നോക്കി, മുന്നിലും പിന്നിലും, പുഞ്ചിരിക്കുന്ന സന്തോഷമുള്ള മുഖങ്ങളാണ് ഞാൻ കണ്ടത്. കരയുന്നത് അടക്കിനിർത്താൻ ശ്രമിക്കുന്നു, പക്ഷേ എനിക്ക് കഴിയുന്നില്ല. കണ്ണുനീർ വീഴുന്നതായി എനിക്ക് തോന്നി. ഫിലിപ്പിനി ഭാഷയില്‍ അദ്ദേഹം എഴുതിയ കുറിപ്പില്‍വിവരിക്കുന്നു.

എന്നാല്‍ ആ നിമിഷങ്ങളില്‍ താന്‍ തനിച്ചായിരുന്നില്ലെന്നും അവന്റെ ബിരുദദാന ച‌ടങ്ങില്‍ ഒരാൾ സ്റ്റേജിൽ അവനെ അനുഗമിച്ചിരുന്നെന്നും യുവാവ് പറയുന്നു. അവന്റെ അധ്യാപകൻ. “എന്റെ മറ്റൊരു പ്രൊഫസർ എന്നെ കാത്ത് സ്റ്റേജിൽ നിൽക്കുകയായിരുന്നു, എന്നെ ആലിംഗനം ചെയ്തു. ആ നിമിഷം എന്റെ സങ്കടം കുറച്ചെങ്കിലും മാറി എന്നി‌ട്ടും ഞാൻ എല്ലാവരുടെയും മുന്നിൽ കരഞ്ഞു.' യുവാവ് കുറിച്ചു 2019-ൽ യുവാവ് ഇതിനെക്കുറിച്ച് ഒരു പോസ്റ്റ് എഴുതിയെങ്കിലും ഇപ്പോൾ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളിൽ മാതാപിതാക്കൾ തന്നെ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരെ കാണുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം എഴുതി. എല്ലാ അധ്യാപകർക്കും നന്ദി പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

MORE IN WORLD
SHOW MORE