അമേരിക്കന്‍ ഉച്ചകോടിയില്‍ അതിഥികള്‍ക്ക് സമ്മാനം 'ചൈനയുടെ വെള്ളക്കുപ്പി'..!; റിപ്പോര്‍ട്ട്

us-china
SHARE

യുഎസ് വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനായി അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് നടത്തിയ അന്താരാഷ്ട്ര സമ്മിറ്റില്‍ അതിഥികള്‍ക്ക് നല്‍കിയ ബാഗുകളിലെ ചില സമ്മാനങ്ങളില്‍ 'മേഡ് ഇന്‍ ചൈന' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ചര്‍ച്ചയാകുന്നു.

ഈ ആഴ്ച ലോസ് ആഞ്ചല്‍സില്‍ നടന്ന ഉച്ചകോടിയിലാണ് പ്രതിനിധികള്‍ക്ക് സമ്മാനങ്ങളടങ്ങിയ ബാഗ് കൊടുത്തത്. യുഎസ് വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കുക എന്ന വിഷയം സംസാരിക്കാനെത്തിയവര്‍ക്കാണ് ചൈനീസ് നിര്‍മിത വസ്തുക്കള്‍ സമ്മാനമായി നല്‍കിയതെന്നാണ് 'ദ ഗാര്‍ഡിയന്റെ' റിപ്പോര്‍ട്ട്. 

'സിഇഒ ഉച്ചകോടി' എന്ന് പേരിട്ട് നടത്തിയ സമ്മേളനത്തില്‍ മധ്യ, തെക്കേ അമേരിക്കയിലെ ദരിദ്രമായ ഭാഗങ്ങളിൽ വികസനം വർദ്ധിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങളാണ് വ്യവസായ-രാഷ്ട്രീയ നേതാക്കൾ സംസാരിച്ചത്. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, മെറ്റായുടെ മൂന്നാമത്തെ തലവന്‍ നിക്ക് ക്ലെഗ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. 

അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ്  നീല നിറത്തിലുള്ള ഗുഡി ബാഗ് ആണ് സമ്മാനമായി നല്‍കിയത്. ബാഗ് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് അതിലുള്ള ഒരു മെറ്റാലിക് വെള്ളക്കുപ്പിയില്‍ മേഡ് ഇന്‍ ചൈന എന്ന ആലേഖനം ചെയ്തത് കണ്ടെത്തിയത്. അമേരിക്കയുടെ ദുസ്വപ്നത്തില്‍ പോലും വരാന്‍ പാടില്ലാത്ത സംഭവമെന്നാണ് ഗാര്‍ഡിയന്റെ വാര്‍ത്തയില്‍ പറയുന്നത്.ഏകീകൃത താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ലാഭേച്ഛയില്ലാത്ത അംഗത്വ സംഘടനയായ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വിശദീകരണം നല്‍കിയിട്ടില്ല. 

MORE IN WORLD
SHOW MORE