തലച്ചോറിൽ ചിപ്പ്; രോഗങ്ങളെ ഇല്ലാതാക്കും: പുതിയ വാദങ്ങളുമായി മസ്ക്

elon-musk-new
SHARE

പുതിയ അവകാശവാദങ്ങളുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ഇലോൺ മസ്ക്. മസ്‌കിന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ന്യൂറലിങ്കാണ് പുതിയ ചർച്ച. 2018 മുതല്‍ കൃത്യമായ ഇടവേളകളില്‍ വാര്‍ത്തകളില്‍ നിറയാറുണ്ട് ഈ കമ്പനി. എന്നാൽ ഒരിടവേളയ്ക്ക് ശേഷമാണ് ഇക്കുറി മസ്കിന്റെ ന്യൂറലിങ്കിനെ കുറിച്ച് വാർത്തകൾ പുറത്തുവരുന്നത്.  കംപ്യൂട്ടറിനും തലച്ചോറിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ന്യൂറോപ്രോസ്‌തെറ്റിക് ഉപകരണം കണ്ടെത്തിയെന്നാണ് മസ്കിന്റെ അവകാശവാദം . 

പ്രായമായവരിലും മറ്റും കണ്ടുവരുന്ന ടിനിറ്റസ് എന്ന രോഗം ഭേദമാക്കാൻ ഈ ചിപ്പ് സഹായിക്കുമെന്നാണ് മസ്കിന്റെ കണ്ടെത്തല്‍. തുടര്‍ച്ചയായി ചെവിയില്‍ മൂളല്‍ കേള്‍ക്കുന്ന രോഗാവസ്ഥയാണിത്. ഭാവിയില്‍ മസ്കിന്‍റെ ന്യൂറോ പരീക്ഷണങ്ങള്‍ സങ്കീര്‍ണ്ണമായ രോഗങ്ങളെ ഭേദമാക്കുന്ന രീതിയിലേക്ക് വളരും എന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രതികരിക്കുന്നത്.

ന്യൂറലിങ്ക്

ന്യൂറലിങ്ക് ഒരു ബ്രെയിൻ ഇംപ്ലാന്റാണ്, അത് നമ്മുടെ മസ്തിഷ്കം ഉത്പാദിപ്പിക്കുന്ന വൈദ്യുത മണ്ഡലങ്ങളെ കോഡിലേക്ക് വിവർത്തനം ചെയ്യുന്നു, അത് നിരവധി വൈദ്യുത ഉപകരണങ്ങളുമായി സംവദിക്കാൻ ഉപയോഗിക്കാം. നിങ്ങൾ എവിടെ പോയാലും കമ്പ്യൂട്ടറോ മൊബൈൽ ഉപകരണമോ നിയന്ത്രിക്കാൻ ഉപകരണം നിങ്ങളെ അനുവദിക്കുമെന്ന് കമ്പനിയുടെ വെബ്‌സൈറ്റിൽ പറയുന്നു.  

ഈ പദ്ധതിയുടെ ഒരു ചെറുരൂപം കഴിഞ്ഞ വർഷം ലോകത്തിന് മസ്ക് പരിചയപ്പെടുത്തിയിരുന്നു. എന്നാൽ ഇത് പൂര്‍ണ്ണമായും ഒരു മനുഷ്യനില്‍ പരീക്ഷിക്കണമെങ്കില്‍ ഇനിയും രണ്ട് കൊല്ലം എടുക്കും. എന്നാല്‍ ഈ സാങ്കേതിക വിദ്യയുടെ വ്യാവസായികമായ ഉപയോഗത്തിനായിരിക്കും ഇത്രയും സമയം എടുക്കുക, മനുഷ്യനില്‍ ഇതിന്‍റെ പരീക്ഷണം അടുത്ത വര്‍ഷം ആരംഭിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതേസമയം ശരീരം തളര്‍ന്നിരിക്കുന്ന വ്യക്തികള്‍ക്കും മറ്റും വലിയ മാറ്റം ഉണ്ടാക്കുവാന്‍ ഈ സാങ്കേതി വിദ്യകൊണ്ട് സാധിക്കും എന്നാണ് മസ്കിന്റെ വാദം.

MORE IN WORLD
SHOW MORE