ട്വിറ്റർ വാങ്ങാനുള്ള തീരുമാനം മരവിപ്പിച്ചെന്ന് ഇലോൺ മസ്ക്; 'ഇടപാട് നിർത്തിവെച്ചു'

twitter-elonmusk
SHARE

സമൂഹ മാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള 4,400 കോടി ഡോളറിന്റെ ഇടപാട് നിർത്തിവെച്ചെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. താല്‍ക്കാലികമായി മരിപ്പിച്ചുവെന്നും ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ തേടിയെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും മസ്ക് അറിയിച്ചു. വിശ്വ സമ്പന്നനായ മസ്ക് കഴിഞ്ഞമാസമാണ് 3.67 ലക്ഷം കോടി രൂപക്ക് ട്വിറ്റർ ഏറ്റെടുക്കുമെന്ന് അറിയിച്ചത്. 

പ്രതിദിന ആക്റ്റീവ് യൂസേഴ്സില്‍ അഞ്ചുശതമാനത്തില്‍ താഴെ മാത്രമാണ് വ്യാജ അക്കൗണ്ടുകളെന്ന് രണ്ടാഴ്ച മുന്‍പ് ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് മസ്കിന്റെ പുതിയ നീക്കം. ഇതോടെ ട്വിറ്റര്‍ ഓഹരികള്‍ 25 ശതമാനത്തിലധികം ഇടിഞ്ഞു. ട്വിറ്ററുമായുള്ള കരാര്‍ അനുസരിച്ച് ഇടപാടില്‍നിന്ന് പിന്‍മാറിയാല്‍ മസ്ക് 100 കോടി ഡോളര്‍ നല്‍കേണ്ടിവരും.

MORE IN WORLD
SHOW MORE