കാർ മുങ്ങുന്നു; മുകളിൽ കയറി സെൽഫി എടുത്ത് യുവതി; നാട്ടുകാർ കാത്തു

car-selfie
SHARE

വെള്ളത്തിലേക്ക് മുങ്ങുന്ന സ്വന്തം കാറിന് മുകളിൽ കയറി നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച യുവതിയെ ഒടുവിൽ നാട്ടുകാർ രക്ഷപ്പെടുത്തി. കാനഡയിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കനത്ത മഞ്ഞുവീഴ്ചയിൽ തണുത്തുറഞ്ഞുപോയ നദിയിലേക്കാണ് യുവതി കാർ ഓടിച്ചിറക്കിയത്. പിന്നാലെ കാർ വെള്ളത്തിലേക്ക് മുങ്ങാൻ തുടങ്ങി. 

ആ സമയം ഏത്രയും വേഗം രക്ഷ തേടുന്നതിന് പകരം കാറിന് മുകളിൽ കയറി നിന്ന്, മുങ്ങാൻ പോകുന്ന കാറിനൊപ്പം സെൽഫി എടുക്കാനാണ് യുവതി ശ്രമിച്ചത്. മാനോട്ടിക്കിലെ റൈഡോ നദിയുടെ തീരത്തുവച്ചാണ് യുവതിയുടെ കാർ അപകടത്തിൽപ്പെട്ടത്. കാർ പാതി മുങ്ങി നിൽക്കുമ്പോഴാണ് യുവതിയുടെ സെൽഫി. ഇത് കണ്ടുവന്ന നാട്ടുകാരാണ് ഒടുവിൽ യുവതിയെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചത്.  രക്ഷപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. 

MORE IN WORLD
SHOW MORE