ലിയനാര്‍ഡോ ഡിക്കാപ്രിയോക്ക് നന്ദി; പുതിയ മരത്തിന് താരത്തിന്റെ പേര്

leo-tree
SHARE

കാമറൂണിലെ ഇബോ കാടുകളില്‍ കണ്ടെത്തിയ പുതിയ സ്പീഷീസ് മരത്തിന് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡിക്കാപ്രിയോയുടെ  പേര് നല്‍കി ശാസ്ത്രജ്ഞര്‍. മഴക്കാടുകള്‍ സംരക്ഷിക്കുന്നതിന് ലിയോ നടത്തിയ ഇടപെടലിന് നന്ദിസൂചകമായാണ് പേര് നല്‍കിയത് . 

ഇത് യുവാരിയോപ്സിസ് ഡിക്കാപ്രിയോ. ജൈവവൈവിധ്യത്തിന് പേരുകേട്ട കാമറൂണിലെ ഇബോ കാടുകളില്‍ മാത്രം കണ്ടെത്തിയ മരം. മഞ്ഞപ്പൂക്കള്‍ നിറഞ്ഞ മരത്തിന് ഡിക്കാപ്രിയോ എന്ന പേരുനല്‍കാന്‍  ബ്രിട്ടനിലെ റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ  ശാസ്ത്രഞ്ജര്‍ക്ക് മറിച്ചൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഡിക്കാപ്രിയോയുടെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ കാടുതന്നെ ഇല്ലാതാകുമായിരുന്നു.   

ഇബോ കാടുകളില്‍ മരം മുറിക്കാന്‍ കാമറൂണ്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ ശസ്ത്രഞ്ജരുടെ പ്രതിഷേധം ലിയനാര്‍ഡോ ഡിക്കാപ്രിയോ ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലെ ക്യാംപെയിന്‍ ഫലം കണ്ടു. സമ്മര്‍ദേമേറിയതോടെ കാമറൂന്‍ പ്രസിഡന്റ്  പോള്‍ ബിയ ഉത്തരവ് പിന്‍വലിച്ചു. വംശനാശ ഭീഷണി നേരിടുന്നു നിരവധിയിനം മൃഗങ്ങളും സസ്യങ്ങളുമാണ് ഇതോടെ സംരക്ഷിക്കപ്പെട്ടത്. വംശനാശം നേരിടുന്ന മരങ്ങളുടെ കൂട്ടത്തിലാണ് യുവാരിയോപ്സിസ് ഡിക്കാപ്രിയോയും. പരിസ്ഥിതി പ്രവര്‍ത്തകരന്‍ കൂടിയായ  ഡിക്കാപ്രിയോയുടെ ഏറ്റവും പുതിയ ചിത്രമായി ഡോണ്ട് ലുക്ക് അപ്പും പ്രമേയമാക്കിയിരിക്കുന്നത് പരിസ്ഥിതി ചൂഷണമാണ്

MORE IN WORLD
SHOW MORE