19–ാം നിലയിൽ നിന്ന് താഴേക്ക്; തല കീഴായി തൂങ്ങി; ഒടുവിൽ? വിഡിയോ

flat-accident
SHARE

തുണി വിരിക്കുന്നതിനിടെ ഫ്ലാറ്റിന്റെ 19–ാം നിലയിൽ നിന്ന് കാൽ വഴുതി 82–കാരി. ചൈനയിലെ യാങ്ഷൗ എന്ന സ്ഥലത്താണ് സംഭവം. അപാർട്മെന്റ് ബാൽക്കണിയിൽ നിന്ന് ഇവർ തുണി വിരിക്കുകയായിരുന്നു. ബാൽക്കണിയില്‍ നിന്ന് തുണികൾ വിരിക്കുന്നതിനിടെ ഇവർ വീഴുകയായിരുന്നു. രണ്ട് കാൽ തുണികൾ വിരിക്കുന്ന റാക്കിൽ കുടുങ്ങി. തലകീഴായി ഇവർ കുടുങ്ങിക്കിടന്നു. അവിടെ നിന്ന് അവരെ അഗ്നിരക്ഷാ സേനയെത്തി അൽഭുതകരമായി രക്ഷപ്പെടുത്തി. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അപ്പാർട്ട്മെന്റിനെ 19–ാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് വീണത്. 18–ാം നിലയിൽ തുണി വിരക്കുന്ന റാക്ക് തങ്ങി നിന്നു. ഇവരുടെ കാൽ അതിൽ കുടുങ്ങിയതുകാരണം താഴേക്ക് വീണില്ല. തലകീഴായി 17–ാം നിലയിലെ ബാൽക്കണി ഭാഗത്ത് വയോധിക തൂങ്ങിക്കിടന്നു. അപ്പാർട്മെന്റ് ജീവനക്കാർ ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിളിച്ചു. എല്ലാവരും ചേർവ്വ് വൃദ്ധയെ രക്ഷപ്പെടുത്തുകയായിരുന്നു.

MORE IN WORLD
SHOW MORE